ബംഗളൂരു :കർണാടകത്തിന്റെ രാഷ്ട്രീയഭാവി നിർണയിക്കുന്ന ജനകീയ വിധിയെഴുത്തിന് തുടക്കമായി.
രാവിലെ ഏഴിന് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. 13-ന് ഫലമറിയാം.
കർണാടക നിയമസഭാ തെരഞ്ഞെടുപ്പു ഫലം ദേശീയതല രാഷ്ട്രീയത്തിലും ചലനങ്ങൾ സൃഷ്ടിക്കും. 224 മണ്ഡലങ്ങളിലേക്കായി 2613 സ്ഥാനാർഥികളാണ് മത്സരത്തിൽ ഉള്ളത്. 185 വനിതകൾ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബി.ജെ.പി.-224, കോൺഗ്രസ്-223, ജെ.ഡി.എസ്.-207, എ.എ.പി.-209, ബി.എസ്.പി.-133, ജെ.ഡി.യു.-8, സി.പി.ഐ.-7, സി.പി.എം.-4, നാഷണൽ പീപ്പിൾസ് പാർട്ടി-2 എന്നിങ്ങനെയാണ് സ്ഥാനാർഥികൾ. മറ്റ് ചെറുപാർട്ടികളുടെ 685 പേരും 918 സ്വതന്ത്രരുമുണ്ട്.
അഞ്ചരക്കോടി വോട്ടർമാരിൽ 9.17 ലക്ഷം പേർ കന്നി വോട്ടർമാരാണ്.