മാനന്തവാടി: തോല്‍പ്പെട്ടി എക്‌സൈസ് ചെക്‌പോസ്റ്റില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കര്‍ണാടക മദ്യവുമായി ഒരാള്‍ പിടിയിലായി. പനവല്ലി സര്‍വ്വാണി കൊല്ലി ഉന്നതിയിലെ ജോഗി (59) ആണ് അറസ്റ്റിലായത്. ടാക്‌സി വാഹനത്തില്‍ സഞ്ചിയില്‍ കൊണ്ടുവരികയായിരുന്ന 6.660 ലിറ്റര്‍ പാക്കറ്റ് മദ്യവും പിടിച്ചെടുത്തിട്ടുണ്ട്. വയനാട്ടിലേക്ക് കടത്തിക്കൊണ്ടു വന്ന് തൊഴിലാളികള്‍ക്കിടയില്‍ വില്‍പ്പന നടത്താനായിരുന്നു നീക്കം. തൊഴിലാളികള്‍ക്കായി കൊണ്ടുവരുന്നതാണെന്നാണ് ജോഗി ഉദ്യോഗസ്ഥരോട് വിശദമാക്കിയിട്ടുള്ളത്.
ജോഗിയുടെ പേരില്‍ അബ്കാരി ആക്‌ട് അനുസരിച്ച് കേസെടുത്ത എക്‌സൈസ് ഇയാളെ മാനന്തവാടി ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ഇയാളെ മാനന്തവാടി ജില്ല ജയിലിലേക്ക് റിമാന്റു ചെയ്തു. പ്രിവന്റീവ് ഓഫീസര്‍ പിആര്‍. ജിനോഷ്, പ്രിവന്റീവ് ഓഫീസര്‍ ഇ. അരുണ്‍ പ്രസാദ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എംകെ. മന്‍സൂര്‍ അലി, പി. വിജേഷ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ സിയു. അമീര്‍ എന്നിവര്‍ പങ്കെടുത്തു.