പൊലീസുകാർ സഞ്ചരിച്ച വാഹനത്തിന് നേരെ സിനിമ സ്റ്റൈൽ ആക്രമണം; പ്രതിയെ രക്ഷപ്പെടുത്തി അജ്ഞാതസംഘം

ബംഗളൂരു: കർണാടകയില്‍ പൊലീസുകാർ സഞ്ചരിച്ച വാഹനത്തിന് നേരെ സിനിമാ സ്റ്റൈല്‍ ആക്രമണം. അജ്ഞാതസംഘം വാഹനം ആക്രമിച്ച്‌ പ്രതിയെ രക്ഷപ്പെടുത്തി കൊണ്ടുപോയി. ഗഡഗ് ജില്ലയിലെ ബെട്ടഗേരിയില്‍ ഇന്നലെ അ‌ർദ്ധരാത്രിയോടെയാണ് ആക്രമണമുണ്ടായത്. നാല് പൊലീസുകാരെ സാരമായ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിനിരയായത് കൊപ്പാള്‍ ജില്ലയിലെ ഗംഗാവതി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ്.

Advertisements

മോഷണക്കേസിലെ പ്രതിയെ കൊണ്ട് വരികയായിരുന്നു പൊലീസ് ഉദ്യോഗസ്ഥർ. ബെട്ടഗേരിയില്‍ ഒരു റെയില്‍വേ പാലത്തിന് സമീപത്ത് വണ്ടി ഒരു സംഘം അക്രമികള്‍ തടഞ്ഞു. വണ്ടിയിലെ പൊലീസുകാരെ മർദ്ദിക്കുകയും കാറിന്‍റെ ചില്ലുകള്‍ അടിച്ച്‌ തകർക്കുകയും ചെയ്തു. എന്നിട്ട് പ്രതിയെ രക്ഷപ്പെടുത്തി കടന്നുകളഞ്ഞു. ഗംഗാവതി പൊലീസ് എത്തിയത് സ്വകാര്യ വാഹനത്തിലാണ്. ലോക്കല്‍ പൊലീസിനെ വിവരമറിയിച്ചിരുന്നില്ല. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Hot Topics

Related Articles