കർഷകർക്കുള്ള പരിശീലന പരിപാടി സംയോജിത കീടനിയന്ത്രണ കേന്ദ്രം എറണാകുളം, ഏലപ്പാറ കൃഷിഭവൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നടത്തി

ഏലപ്പാറ : ഏലപ്പാറ കൃഷിഭവൻ പരിധിയിൽ വരുന്ന കർഷകർക്കായി ബുധനാഴ്ച കൃഷിഭവൻ ഹാളിൽ വെച്ച് പരിശീലനം സംഘടിപ്പിച്ചു. സംയോജിത കീടനിയന്ത്രണ മാർഗ്ഗങ്ങളെക്കുറിച്ചും സുരക്ഷിത കീടനാശിനി ഉപയോഗത്തെക്കുറിച്ചും’’ കേന്ദ്ര സംയോജിത കീട നിയന്ത്രണ മേധാവി മിലു മാത്യു ക്ലാസ്സ് നയിച്ചു. തുടർന്ന് ‘’കൃഷിയിടത്തിൽ മിത്ര ജീവാണുക്കളുടെ ഉല്പാദനവും പ്രവർത്തനവും’’ , ‘’കാർഷിക പരിസ്ഥിതി വിശകലനം’’ തുടങ്ങിയ വിഷയങ്ങളിൽ അസ്സിസ്റ്റന്റ് പ്ലാന്റ് പ്രൊട്ടക്ഷൻ ഓഫീസർമാരായ ലിജു എ സി , ശ. ടോം ചെറിയാൻ എന്നിവർ വിശദീകരിച്ചു. വിവിധ ജൈവ കീട നിയന്ത്രണ മാർഗങ്ങളുടെ പ്രദർശനവും വിതരണവും അസിസ്റ്റന്റ് പ്ലാന്റ് പ്രൊട്ടക്ഷൻ ഓഫീസർമാരായ സുബിത പി ആർ, ഷീലു എം, പ്രകാശിനി എസ് എൽ എന്നിവർ വിശദീകരിച്ചു.കേന്ദ്ര സംയോജിത കീടനിയന്ത്രണ കേന്ദ്രത്തിൽ തയ്യാറാക്കിയ ട്രൈക്കോഡെർമ, സ്യൂഡോമോണാസ് എന്നീ മിത്ര ജീവാണുക്കൾ പഞ്ചായത്ത് പ്രസിഡന്റും വാർഡ് മെമ്പർമാരും ചേർന്ന് കർഷകർക്ക് വിതരണം ചെയ്തു. കൃഷി ഓഫീസർ കെ കെ ബിനുമോൻ ,മെമ്പർ ബിജു ഗോപാൽ, അസിസ്റ്റന്റുമാരായ

Advertisements

ബിജോയ് കെ ഐ, ജൈനമ്മ കെ ജെ, ശ്രീലേഖ എസ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു

Hot Topics

Related Articles