കാര്‍ത്തിയുടെ നായികയായി  കല്യാണി പ്രിയദർശൻ; ‘മാര്‍ഷല്‍’ അനൗണ്‍സ്‍മെന്റ് പോസ്റ്റര്‍ പുറത്ത്

കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പില്‍ ശ്രദ്ധ ചെലുത്തുന്ന തമിഴ് താരമാണ് കാര്‍ത്തി. തുടര്‍ച്ചയായി വിജയ ചിത്രങ്ങളുടെ ഭാഗമാകാനും കാര്‍ത്തിക്ക് സാധിക്കാറുണ്ട്. കാര്‍ത്തി നായകനാകുന്ന പുതിയ തമിഴ് സിനിമയുടെ പേര് പ്രഖ്യാപിച്ചിരിക്കുകയാണ്. മാര്‍ഷല്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ അനൗണ്‍സ്‍മെന്റ് പോസ്റ്റര്‍ പുറത്തു വിട്ടിരിക്കുകയാണ്.

Advertisements

താനക്കാരൻ എന്ന ഹിറ്റ് ചിത്രം ഒരുക്കിയ സംവിധായകൻ തമിഴിനൊപ്പമാണ് കാര്‍ത്തിയുടെ മാര്‍ഷല്‍. കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തിലെ നായിക. ലാല്‍, പ്രഭു, സത്യരാജ്, ജോണ്‍ കൊക്കൻ, ഈശ്വരി റാവു എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. സത്യൻ സൂര്യനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കാര്‍ത്തി നായകനായി ഇനി വരാനിരിക്കുന്ന ചിത്രം സര്‍ദാര്‍ 2വാണ്. സര്‍ദാര്‍ 2 ദീപാവലി റിലീസായി തിയറ്ററുകളില്‍ എത്തും എന്നാണ് അപ്‍ഡേറ്റ്. പി എസ് മിത്രനാണ് ചിത്രം സംവിധാനം ചെയ്യുക. വൻ ഹിറ്റായ സര്‍ദാറിന്റെ രണ്ടാം ഭാഗമാണ് ഇത്.

ലക്ഷ്‍മണ്‍ കുമാറാണ് കാര്‍ത്തിയുടെ ‘സര്‍ദാര്‍’ സിനിമ നിര്‍മിച്ചത്. നിര്‍മാണം നിര്‍വഹിച്ചത് പ്രിന്‍സ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ ആണ്. കാര്‍ത്തി നായകനായ സര്‍ദാര്‍ ഫോർച്യൂൺ സിനിമാസ് ആണ് കേരളത്തിൽ വിതരണത്തിന് എത്തിച്ചത്. പി എസ് മിത്രൻ തന്നെയാണ് തിരക്കഥയും എഴുതിയിരിക്കുന്നത്. സംവിധായകൻ പി എസ് മിത്രന്റെ ചിത്രമായ ‘സര്‍ദാറി’ല്‍ ഒരു സ്‍പൈ ആണ് കാര്‍ത്തി. വ്യത്യസ്‍ത ഗെറ്റപ്പുകളിൽ വേഷമിട്ട കാർത്തി ചിത്രത്തില്‍ മികച്ച പ്രകടനം നടത്തുകയും പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്‍തിരുന്നു. 

കാർത്തിക്ക് പുറമേ സര്‍ദാര്‍ എന്ന ചിത്രത്തില്‍ ചങ്കി പാണ്ഡെ, ലൈല, യൂകി സേതു, ദിനേശ് പ്രഭാകർ, മുനിഷ് കാന്ത്, യോഗ് ജേപ്പീ, മൊഹമ്മദ് അലി ബൈഗ്, ഇളവരശ്, മാസ്റ്റർ ഋത്വിക്, അവിനാഷ്, ബാലാജി ശക്തിവേൽ, ആതിരാ പാണ്ടിലക്ഷ്‍മി, സഹനാ വാസുദേവൻ,  ഇളവശ്, സഹാന വാസുദേവൻ, ശ്യാം കൃഷ്‍ണൻ സ്വാമിനാഥൻ, വിജയ് വരദരാജ് എന്നിവരും നിര്‍ണായക കഥാപാത്രമായി എത്തി ശ്രദ്ധയാകര്‍ഷിച്ചിരുന്നു. കേരള പിആർഒ പി ശിവപ്രസാദ്.

Hot Topics

Related Articles