മുംബൈ: ദിനേഷ് കാർത്തിക്കിന്റെ ആഘോഷ ഫിനിഷിംങിനു മുന്നിൽ രാജസ്ഥാൻ വീണു. തുടർച്ചയായ വിജയങ്ങളോടെ മുന്നോട്ടു കുതിച്ചുകൊണ്ടിരുന്ന രാജസ്ഥാനെ മികച്ച പ്രകടനത്തോടെ ബംഗളൂരു പിടിച്ചു കെട്ടി. രാജസ്ഥാൻ ഉയർത്തിയ 169 എന്ന മാന്യമായ ടോട്ടൽ അവസാന ഓവറിലെ ആദ്യ പന്തിൽ മറികടന്ന് ഉജ്വലമായ വിജയമാണ് ബംഗളൂരു സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ബംഗളൂരു 47 പന്തിൽ 70 റണ്ണെടുത്ത ജോസ് ബട്ട്ലറിന്റെ മാന്യമായ ബാറ്റിംങിന്റെ അടിസ്ഥാനത്തിലാണ് മാന്യമായ ടോട്ടൽ നേടിയത്. 31 പന്തിൽ 42 റണ്ണടിച്ച ഹിറ്റ്മെയറും മികച്ച സ്കോർ സ്വന്തമാക്കി.
മറുപടി ബാറ്റിംങിൽ 55 റണ്ണിനാണ് ബംഗളൂരുവിന് ആദ്യ വിക്കറ്റ് നേടിയത്. പിന്നീട് 87 റണ്ണെടുക്കുന്നതിനിടെ അഞ്ചു വിക്കറ്റുകൾ ബംഗളൂരുവിന് നഷ്ടമായി. നന്നായി ബാറ്റ് ചെയ്തിരുന്ന ബംഗളൂരുവിന് വിജയത്തിന് തൊട്ടടുത്ത് ഷഹ്ബാദ് അമ്മനെ നഷ്ടമായെങ്കിലും 23 പന്തിൽ 44 റണ്ണെടുത്ത ദിനേശ് കാർത്തിക് വിജയത്തിൽ നിർണ്ണായകമായ സ്വാധീനം ചെലുത്തി. അവസാന ഓവറിന്റെ ആദ്യ പന്തിൽ സിക്സ് അടിച്ച് ഹർഷൽ പട്ടേൽ ടീമിനെ വിജയത്തിൽ എത്തിച്ചു. ബംഗളൂരുവിന് ആദ്യ വിജയവും രാജസ്ഥാന് ആദ്യ പരാജയവും.