കറുകച്ചാല്‍ തൈപ്പറമ്പ് ജംഗ്ഷനില്‍ കാറും സ്വകാര്യബസും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു, മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്; വീഡിയോ കാണാം

കോട്ടയം: കറുകച്ചാല്‍ തൈപ്പറമ്പ് ജംഗ്ഷനില്‍ ഉണ്ടായ വാഹനാപകടത്തില്‍ 2 മരണം. മുട്ടമ്പലം കാഞ്ഞിരക്കാട്ടില്‍ ശ്രീജിത്ത് (34), സേലത്ത് സ്ഥിരതാമസക്കാരനായ കോതനല്ലൂര്‍ സ്വദേശി പുരുഷോത്തമന്‍ (64) എന്നിവരാണ് മരിച്ചത്.

Advertisements

റാന്നിയില്‍ വിവാഹ ചടങ്ങുകളില്‍ പങ്കെടുത്ത ശേഷം മടങ്ങുമ്പോള്‍ 3 മണിയോടെയാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ നിശ്ശേഷം തകര്‍ന്നു. ഇരുവരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. വാഹനത്തില്‍ കൂടെയുണ്ടായിരുന്ന 3 പേരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കറുകച്ചാല്‍ നെത്തലൂരിന് സമീപമാണ് അപകടം ഉണ്ടായത്. റാന്നിയില്‍ നിന്നും കോട്ടയത്തേക്ക് വന്ന കാറും, കോട്ടയത്ത് നിന്ന് ചുങ്കപ്പാറ യിലേക്ക് പോയ ബസ്സും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.

കാര്‍ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവരെ കാര്‍ വെട്ടിപ്പൊളിച്ചാണ് നാട്ടുകാര്‍ പുറത്തെടുത്തത്. മരിച്ച ഇരുവരുടെയും മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മോര്‍ച്ചറിയിലേക്ക് മാറ്റി

Hot Topics

Related Articles