കരുണിനെ കൈവിട്ടില്ല : ലോഡ്സിലും മൂന്നാം സ്ഥാനത്തിറങ്ങും

ലോഡ്സ് : 2025-ലെ ഇംഗ്ലണ്ട് പരമ്പരയിലെ മൂന്നാം ടെസ്റ്റിനായി ഇന്ത്യ ലോർഡ്‌സില്‍ ഒരുങ്ങുമ്ബോള്‍, നിർണായകമായ മൂന്നാം നമ്ബർ ബാറ്റിംഗ് സ്ഥാനം കരുണ്‍ നായർ നിലനിർത്തുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.സായി സുദർശൻ, അഭിമന്യു ഈശ്വരൻ എന്നിവർ അവസരം കാത്തു പുറത്ത് നില്‍ക്കുന്നുണ്ട് എങ്കിലും കരുണ് ഒരു ടെസ്റ്റ് കൂടെ ഇന്ത്യ നല്‍കും.

Advertisements

ആദ്യ ടെസ്റ്റില്‍ സായി സുദർശനെ മൂന്നാം നമ്ബറില്‍ കളിപ്പിക്കുകയും നായരെ ആറാം നമ്ബറില്‍ ഇറക്കുകയും ചെയ്തിരുന്നു. എന്നാല്‍ എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ സായിയെ ഒഴിവാക്കി മൂന്നാം നമ്ബർ ബാറ്റിംഗ് സ്ഥാനം നായർക്ക് നല്‍കി. കരുണ് രണ്ടാം ടെസ്റ്റില്‍ നല്ല തുടക്കങ്ങള്‍ കിട്ടി എങ്കിലും അത് വലിയ സ്കോറിലേക്ക് ഉയർത്താൻ അദ്ദേഹത്തിനായില്ല.

Hot Topics

Related Articles