കരുണാപുരത്ത് ലോഡുമായി വന്ന ലോറിയുടെ നിയന്ത്രണം വിട്ട് അപകടം; രണ്ട് പേർക്ക് പരിക്ക്

ഇടുക്കി: കരുണാപുരത്ത് വീണ്ടും വാഹനാപകടം. കൊൽക്കത്തയിൽ നിന്ന് ലോഡുമായി വന്ന ലോറിയാണ് കൊടുമ്പളവിൽ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടത്. ഡ്രൈവറും ക്ലീനറും അടക്കം രണ്ടുപേർ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവിടെ നടക്കുന്ന 36ാമത്തെ അപകടം ആണിത് റോഡ് നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇടുക്കി നെടുങ്കണ്ടം കരുണാപുരത്തിന് സമീപം കൊടും വളവിൽ ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. കൊൽക്കത്തയിൽ നിന്ന് ചണച്ചാക്ക് ലോഡുമായി എത്തിയ ലോറിയാണ് വളവിൽ നിയന്ത്രണം വിട്ടു മറിഞ്ഞത്. ഡ്രൈവറും ക്ലീനറും ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. മേഖലയിൽ അപകടങ്ങൾ തുടർക്കഥയാണെന്ന് നാട്ടുകാർ പറഞ്ഞു.

Advertisements

റോഡിൻറെ നിർമാണത്തിലെ അശാസ്ത്രീയതയാണ് അപകടങ്ങൾക്ക് കാരണം.ഇതുവരെ 36 വാഹനാപകടങ്ങളാണ് ഇവിടെ ഉണ്ടായിട്ടുള്ളത്. റോഡ് വീതി കൂട്ടി നിർമ്മിക്കുന്ന സമയത്തും വളവിന്റെയും റോഡ് നിർമാണത്തിലെ അശാസ്ത്രീയതയും നാട്ടുകാർ ഉയർത്തിക്കാട്ടിയിരുന്നു. എന്നാൽ അധികൃതർ ഇതിനുവേണ്ട നടപടി സ്വീകരിച്ചില്ല. ശാസ്ത്രീയമായ പഠനങ്ങൾ നടത്താതെ നാട്ടുപാതകൾ വീതി കൂട്ടുന്ന അശാസ്ത്രീയമായ റോഡ് നിർമ്മാണമാണ് ഇത്തരം അപകടങ്ങൾക്ക് കാരണമെന്നും. ഹൈറേഞ്ചിലെ റോഡ് അപകടങ്ങളെ സംബന്ധിച്ച് വിശദമായ പഠനം നടത്തണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.