കാര്യവട്ടത്തെ വിനോദ നികുതി; കേരള ക്രിക്കറ്റ് അസോസിയേഷനോട് വിശദീകരണം തേടി ബിസിസിഐ

തിരുവനന്തപുരം: കാര്യവട്ടം വേദിയാകുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിനത്തിലെ ടിക്കറ്റ് വർദ്ധനവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കേരള ക്രിക്കറ്റ് അസോസിയേഷനോട് വിശദീകരണം ആവശ്യപ്പെട്ട് ബിസിസിഐ. മത്സരത്തിന്റെ ടിക്കറ്റ് നിർണയത്തിൽ വിനോദ നികുതി അഞ്ച് ശതമാനത്തിൽ നിന്നും 12 ശതമാനമായി ഉയർത്തിയിരുന്നു. ഈ വിഷയത്തിലും ടിക്കറ്റ് വിലവർദ്ധനവിൽ കായികമന്ത്രി വി അബ്ദുറഹ്മാന്റെ വിവാദ പരാമർശത്തിലുമാണ് വിശദീകരണം തേടിയത്.

Advertisements

എന്നാൽ അനാവശ്യ വിവാദങ്ങളാണ് ഉടലെടുത്തതെന്നും ചില ആശയക്കുഴപ്പം മാത്രമാണുണ്ടായതെന്നുമാണ് വിഷയത്തിൽ കെസിഎയുടെ മറുപടി. അപ്പർ ടയറിന് 1,000 വും , ലോവർ ടയറിന് 2,000 രൂപ നിരക്കിലുമാണ് ഏകദിനത്തിലെ ടിക്കറ്റുകളുടെ വില ക്രമീകരിച്ചിരിക്കുന്നത്. 18% ജിഎസ്ടി, 12% എന്റർടെയിൻമെന്റ് ടാക്സ് എന്നിവ ഉൾപ്പെടെയുള്ളതാണ് ടിക്കറ്റ് നിരക്കുകൾ. ടിക്കറ്റ് നിരക്കിലെ നികുതി വർദ്ധനവിനോട് പട്ടിണി കിടക്കുന്നവർ കളി കാണാൻ പോകേണ്ട, സർക്കാരിന് കിട്ടേണ്ട പണം കിട്ടണമെന്നായിരുന്നു കായിക മന്ത്രി പ്രതികരിച്ചത്. വിഷയം വിവാദമായതിന് പിന്നാലെയാണ് ബിസിസിഐ വിശദീകരണം ആവശ്യപ്പെട്ടത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം കഴിഞ്ഞ തവണ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് വേദിയായ സന്ദർഭത്തിൽ കെഎസ്ഇബി വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചതിലും ബിസിസിഐ നേരത്തെ റിപ്പോർട്ട് തേടിയിരുന്നു. നിരന്തരം വിവാദങ്ങളിലൂടെ വാർത്തകളിൽ നിറയുന്നതിനാൽ ലോകകപ്പ് മത്സരങ്ങൾ അടക്കം കാര്യവട്ടത്തേയ്ക്ക് എത്തിക്കാനുള്ള ക്രിക്കറ്റ് അസോസിയേഷന്റെ ശ്രമങ്ങളെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.