കാര്യവട്ടം ക്യാമ്പസ് സംഘട്ടനം; റിപ്പോർട്ട്‌ തേടി വിസി; കെ എസ് യു പ്രവർത്തകർക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: കെഎസ്‌യു തിരുവന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി സാഞ്ചോസിനെ കാര്യവട്ടം ക്യാമ്പസിലെ ഇടിമുറിയിലിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ രജിസ്ട്രാര്‍ക്ക് കേരള സര്‍വകലാശാല വിസിയുടെ നിര്‍ദ്ദേശം. അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് വൈസ് ചാൻസലര്‍ ഡോ. മോഹൻ കുന്നുമ്മേല്‍ ആവശ്യപ്പെട്ടു. എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ സാഞ്ചോസിനെ ഹോസ്റ്റലിലെ ഇടിമുറിയിലിട്ട് മര്‍ദ്ദിച്ചെന്നാണ് പരാതി.

Advertisements

സാഞ്ചോസിനെ മര്‍ദ്ദിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇന്നലെ രാത്രി ശ്രീകാര്യം പോലീസ് സ്റ്റേഷൻ ഉപരോധിച്ച കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. സാഞ്ചോസിൻ്റെ പരാതിയില്‍ എസ്‌എഫ്‌ഐക്കാര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇന്നലെ രാത്രി കെഎസ്‌യുവിൻ്റെ ഉപരോധത്തിനിടെ ഉണ്ടായ സംഘർഷത്തില്‍ ഒരു പോലീസുകാരന് പരിക്കേറ്റിരുന്നു. കണ്‍ട്രോള്‍ റൂമിലെ പൊലീസുകാരനാണ് വയറിന് പരിക്കേറ്റത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.