കാസര്‍കോട് : കേരള കേന്ദ്ര സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കും പിജി ഡിപ്ലോമ കോഴ്സുകളിലേക്കും അപേക്ഷ ക്ഷണിച്ചു.അവസാന തീയതി ജൂണ്‍18.
എംഎ: എക്കണോമിക്സ് (40), ഇംഗ്ലീഷ് ആന്‍ഡ് കംപാരറ്റീവ് ലിറ്ററേച്ചര്‍ (40), ലിംഗ്വിസ്റ്റിക്സ് ആന്‍ഡ് ലാംഗ്വേജ് ടെക്നോളജി (40), ഹിന്ദി ആന്‍ഡ് കംപാരറ്റീവ് ലിറ്ററേച്ചര്‍ (40), ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സ് (40), മലയാളം (40), കന്നഡ (40), പബ്ലിക് അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് പോളിസി സ്റ്റഡീസ് (40).
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എംബിഎ: (ജനറല്‍ മാനേജ്മെന്റ്, 40) (ടൂറിസം ആന്‍ഡ് ട്രാവല്‍ മാനേജ്മെന്റ്, 40), എംകോം (40), എംഎഡ് (40), എംഎസ് സി: സുവോളജി (30), ബയോ കെമിസ്ട്രി ആന്‍ഡ് മോളിക്യുലാര്‍ ബയോളജി (30), കെമിസ്ട്രി (30), കംപ്യൂട്ടര്‍ സയന്‍സ് (30), എന്‍വിയോണ്‍മെന്റല്‍ സയന്‍സ് (30), ജീനോമിക് സയന്‍സ് (30), ജിയോളജി (30), മാത്തമാറ്റിക്സ് (30), ബോട്ടണി (30), ഫിസിക്സ് (30), യോഗാ തെറാപ്പി (30), എല്‍എല്‍എം (40), മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് (30), എംഎസ്ഡബ്ല്യു (40).
പിജി ഡിപ്ലോമ: യോഗാ (30), ലൈഫ് സ്കില്‍സ് എഡ്യുക്കേഷന്‍ (100), എന്‍ആര്‍ഐ ലോസ് (40), ഹിന്ദി ട്രാന്‍സ്ലേഷന്‍ ആന്‍ഡ് ഓഫീസ് പ്രൊസീജ്യര്‍ (20), മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് മീഡിയ റൈറ്റിങ് ഇന്‍ ഹിന്ദി (20), സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈഫ് സ്കില്‍സ് (100).
രാജ്യത്തെ 42 കേന്ദ്ര സര്‍വകലാശാലകളിലേക്ക് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) നടത്തുന്ന പൊതുപ്രവേശന പരീക്ഷ (സിയുഇടി)യിലൂടെയാണ് പ്രവേശനം. എന്‍ടിഎയുടെ വെബ്സൈറ്റ് സന്ദര്‍ശിച്ച് ജൂണ്‍ 18 രാത്രി 11.50 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. പരീക്ഷാ തീയതി പിന്നീട് അറിയിക്കും. രണ്ട് മണിക്കൂറാണ് പരീക്ഷ. 19ന് രാത്രി 11.50 വരെ ഫീസ് അടയ്ക്കാം. 20 മുതല്‍ 22 വരെയാണ് തിരുത്തലിനുള്ള സമയം. എന്‍ടിഎ ഹെല്‍പ് ലൈന്‍ നമ്പര്‍: +91-11-40759000. ഹെല്‍പ്പ് ഡസ്ക്: 011 40759000 ഇ മെയില്‍: [email protected].