ലഖ്നൗ: വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രവും ഗംഗാ നദിയും തമ്മില്‍ ബന്ധിപ്പിക്കുന്ന കാശിധാം ഇടനാഴി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും. പദ്ധതിക്കായി 800 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ മാറ്റിവച്ചത്. ഇതില്‍ ആദ്യഘട്ട നിര്‍മാണത്തിന് 339 കോടി രൂപയാണ് ചെലവായത്. ആദ്യ ഘട്ടത്തില്‍ 23 കെട്ടിടങ്ങളാണ് ഉദ്ഘാടനം ചെയ്യുന്നത്.
യു പിയില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാര്‍ ഭരണം നിലനിര്‍ത്തുമെങ്കിലും കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് വലിയ തിരിച്ചടിയുണ്ടാകുമെന്ന് അടുത്തിടെ പുറത്തുവന്ന ചാനല്‍ സര്‍വേകള്‍ വെളിപ്പെടുത്തിയിരുുന്നു. കടുത്ത പോരാട്ടം എസ് പി യില്‍ നിന്ന് നേരിടുമെന്നും പ്രതിപക്ഷ നിരയില്‍ ശക്തമായ ഒരു ഐക്യനിരയുണ്ടായാല് ബി ജെ പിയെ വീഴ്ത്താനകുമെന്നും വിലയിരുത്തലുണ്ടായിരുന്നു. ഈ ഒരു സാഹചര്യം കൂടി പരിഗണിച്ചാണ് കാശിയും മഥുരയുമെല്ലാം ബി ജെ പി മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2018 മുതല്‍ ഉത്തര്‍പ്രദേശില്‍ 60,000 കോടിയിലധികം രൂപയുടെ ഹൈവേ പദ്ധതികള്‍ കേന്ദ്രം പരിഗണിച്ചതായുള്ള റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. അതില്‍ പകുതിയോളം തുകയുടെ പ്രൊപ്പോസലുകള്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന 2020-21 സാമ്പത്തിക വര്‍ഷം മാത്രമാണ് പരിഗണിച്ചത്. റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം വ്യാഴാഴ്ച പാര്‍ലമെന്റിന് രേഖാമൂലം നല്കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.