കോട്ടയം: കാസിമിറോയുടെ ചുവപ്പ് കാർഡ് കണ്ട മത്സരത്തിൽ ചുവന്ന ചെകുത്താന്മാർ ക്രിസ്റ്റൽ പാലസിനെ വീഴ്ത്തി. ഏഴാം മിനിറ്റിലും 62 ആം മിനിറ്റിലും രണ്ടു ഗോളുകൾ നേടിയ മാഞ്ചസ്റ്ററിനെതിരെ 76 ആം മിനിറ്റിൽ ഒരു ഗോൾ നേടിയത് മാത്രമാണ് ക്രിസ്റ്റൽ പാലസിന് ആശ്വാസമായത്. സ്വന്തം തട്ടകമായ ഓൾഡ് ട്രാഫോർഡിൽ മത്സരത്തിന് ഇറങ്ങിയ മാഞ്ചസ്റ്റർ ആദ്യ നിമിഷം മുതൽ തന്നെ ആക്രമിച്ച് തന്നെയാണ് കളിച്ചത്. കളിയിലേയ്ക്ക് ഒന്ന് ക്രിസ്റ്റൽ പാലസ് ലയിച്ചു വരും മുൻപ് തന്നെ മത്സരം മാഞ്ചസ്റ്റർ എടുത്തു കഴിഞ്ഞിരുന്നു.
ഏഴാം മിനിറ്റിൽ പെനാലിറ്റിയിലൂടൈയാണ് ബ്രൂണോ ഫെർണാണ്ടസ് മാഞ്ചസ്റ്ററിനായി വലകുലുക്കിയത്. തുടർന്ന് ഓരോ നിമിഷവും ആക്രമിച്ച് കയറാൻ തന്നെയായിരുന്നു ചുവന്ന ചെകുത്താന്മാരുടെ പദ്ധതി. പക്ഷേ, ആക്രമണം കടുപ്പിച്ചെങ്കിലും ഫിനിഷിങ്ങിലെ പോരായ്മ മൂലം ഗോൾ മാത്രം അകന്നു നിന്നു. പലപ്പോഴും ദൗർഭാഗ്യം കൊണ്ട് മാത്രമാണ് ഗോൾ വലയിലെത്താതെ പോയത്. ഇതിനിടെ 62 ആം മിനിറ്റിൽ റാഫ് ഫോർഡിന്റെ ഒരു ഗോളെത്തിയത് മാഞ്ചസ്റ്ററിന് ആശ്വാസമായി. മൈതാന മധ്യത്തിൽ നിന്നും റാഷ് ഫോർഡിന്റെ വലംകാലൻ ഷോട്ട് വലയുടെ മധ്യഭാഗത്തിലേയ്ക്കു തറഞ്ഞു കയറുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനിടെ അക്രമാസക്തമായ പെരുമാറ്റത്തിന്റെ പേരിൽ ചുവപ്പ് കാർഡ് കണ്ടതോടെ മാഞ്ചസ്റ്റർ പത്തു പേരായി ചുരുങ്ങി.പിന്നാലെ കിട്ടിയ പഴുതിലൂടെ ആക്രമിച്ചു കയറായിരുന്നു ക്രിസ്റ്റൽ പാലസിന്റെ നീക്കം. 76 ആം മിനിറ്റിൽ ഇതിനു ഗുണമുണ്ടാകുകയും ചെയ്തു. ജെഫിയുടെ ഗോൾ നേടിയ ശേഷം സമനിലയ്ക്കായി ആക്രമിച്ച് കളിച്ചെങ്കിലും ക്രിസ്റ്റൽ തിളക്കമുള്ള ഗോൾ മാത്രം വന്നില്ല.
ടൂർണമെന്റിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന മാഞ്ചസ്റ്ററിന് വിജയിച്ചെങ്കിലും സ്ഥാനം മെച്ചപ്പെടുത്താൻ സാധിച്ചില്ല. ടൂർണമെന്റിലെ ഒൻപതാം തോൽവി നേരിട്ട ക്രിസ്റ്റൽ പാലസ് 12 ആം സ്ഥാനത്താണ് നിലവിൽ.