കാലവർഷ മഴ ചതിച്ചു; മഴയ്ക്ക് പിന്നാലെ അഞ്ചുരുളിയിലേക്ക് ഒഴുകിയെത്തിയത് ടൺ കണക്കിന് മാലിന്യം

കട്ടപ്പന : കാലവർഷ മഴ ചതിച്ചു. മഴയ്ക്ക് പിന്നാലെ അഞ്ചുരുളിയിലേക്ക് ഒഴുകി വന്നത് ടൺ കണക്കിന് മാലിന്യം. സഞ്ചാരികളാല്‍ സജീവമാകുന്ന ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് അഞ്ചുരുളി. പ്രകൃതി സൗന്ദര്യത്താല്‍ ഏറെ ആകർഷണീയമായ അഞ്ചുരുളി ജലാശയ തീരം ഇപ്പോള്‍ മാലിന്യ കൂമ്പാരമായിരിക്കുകയാണ്. പ്രധാനമായും കട്ടപ്പനയാർ വന്നുചേരുന്ന ഭാഗത്താണ് മാലിന്യം കെട്ടികിടക്കുന്നത്.

Advertisements

കടല്‍ തിരമാലകള്‍ പോലെ വെള്ളം തീരത്ത് അലയടിക്കുന്ന കാഴ്ചയായിരുന്നു അഞ്ചുരുളി ജലാശയത്തില്‍ നിന്നും മുൻപ് സഞ്ചാരികള്‍ക്ക് കാണാൻ കഴിഞ്ഞിരുന്നത്. എന്നാലിപ്പോള്‍ മാലിന്യം നിറഞ്ഞ ജല തടാകമായി മാറിയിരിക്കുകയാണ് ഈ ഇഷ്ട കേന്ദ്രം. കട്ടപ്പന നഗരത്തിലൂടെ അടക്കം കടന്നുപോകുന്ന കട്ടപ്പനയാറ്റില്‍ നിന്നുമാണ് മാലിന്യം ഇവിടേക്ക് പ്രധാനമായും ഒഴുകിയെത്തിയത്. പലപ്പോഴും നീർച്ചാലുകളില്‍ പോലും മാലിന്യം വലിച്ചെറിയുന്നതിനാല്‍ ഇവ വൻ തോതില്‍ ഒഴുകി ഇവിടേയ്ക്ക് എത്തുകയാണ്. കട്ടപ്പനയാറും, ആറ്റിലേക്ക് ഒഴുകിവരുന്ന കൈത്തോടുകളുടെ സ്ഥിതിയും ഇങ്ങനെ തന്നെയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കാലവർഷം ശക്തിയാകുന്നതോടെ വിവിധ മേഖലകളില്‍ നിന്നുള്ള മാലിന്യം വഹിച്ചുകൊണ്ടാണ് അഞ്ചുരുളി ലക്ഷ്യമാക്കി കട്ടപ്പനയാർ ഒഴുകുന്നത്. ഒടുവില്‍ ഇടുക്കി ഡാമിന്റെ ഭാഗമായ അഞ്ചുരുളി ജലാശയം മലീമസമായ കാഴ്ചയാണ് ദൃശ്യമാകുന്നത്. അഞ്ചുരുളി തടാകത്തിലേക്ക് കട്ടപ്പനയാർ വന്നുചേരുന്ന ഭാഗം മുഴുവനായും മാലിന്യത്താല്‍ നിറഞ്ഞിരിക്കുന്നു. ഏകദേശം 25 മുതല്‍ 30 മീറ്റർ നീളത്തിലും 10 മുതല്‍ 20 മീറ്റർ വീതിയിലും ആണ് മാലിന്യം കെട്ടിക്കിടക്കുന്നത്. ഇത് സൗന്ദര്യം തുളുമ്ബിയിരുന്ന അഞ്ചുരുളിയുടെ മുഖം വികൃതമാക്കുകയാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.