യു.ഡി.എഫിനുള്ളിലെ ധാരണ: കട്ടപ്പന നഗരസഭാധ്യക്ഷ രാജി വയ്ക്കും

കട്ടപ്പന: മുന്നണി ധാരണ പ്രകാരമുള്ള കാലാവധി ഇന്ന്
പൂർത്തിയാക്കിയതോടെ നഗരസഭാ അധ്യക്ഷ പദവിയിൽ നിന്നും ബിനാ
ജോബി രാജി വയ്ക്കും. കാലാവധി പൂർത്തിയായ ഇന്ന് രാജി വയ്ക്കില്ലെന്ന് ബീന മുൻപ്
വ്യക്തമാക്കിയിരുന്നു.എന്നാൽ പാർട്ടിനേതൃത്വം ആവശ്യപ്പെട്ടാൽ ഒരു മണിക്കൂറിനകം രാജി സമർപ്പിക്കുമെന്നും
വ്യക്തമാക്കി.മുപ്പതിനുള്ളിൽ അധ്യക്ഷ സ്ഥാനമൊഴിയുവാനാണ് സാധ്യത.എന്നാൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.3 വർഷം കോൺഗ്രസ് ഐ വിഭാഗത്തിനും 2 വർഷം എ വിഭാഗത്തിനും അധ്യക്ഷ സ്ഥാനം നൽകുവാനാണ് കോൺഗ്രസ് തീരുമാനിച്ചിട്ടുള്ളത്.ധാരണയെ തുടർന്ന് ഐ വിഭാഗത്തിന് ആദ്യത്തെ 3 വർഷമാണ് ലഭിച്ചത്.

Advertisements

അതിൽ ഒന്നര വർഷം വീതം 2 വനിതകൾക്കായി
പകുത്തുനൽകുവാനുംതീരുമാനമെടുത്തിരുന്നു .സീനിയോറിറ്റി പ്രകാരം ആദ്യ ടേമിലേക്ക് ബീന ജോബിയെപരിഗണിക്കുകയും ചെയ്തു.2020 ഡിസംബർ 28ന് ചുമതലയേറ്റ ശേഷം പലപ്പോഴും ഗ്രൂപ്പ് പോരിൽ ബിന ഇരയാകുകയും ചെയ്തു.മുതിർന്ന നേതാക്കളുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്നില്ല എന്നതായിരുന്നു അധ്യക്ഷക്കെതിരെ ഉണ്ടായ പ്രധാന
ആക്ഷേപം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube


എന്നാൽ നഗരസഭാ ജീവനക്കാരുടെയും ഏതാനും ഭരണ സമിതി അംഗങ്ങളുടെയും പ്രതിപക്ഷത്തിന്റെയും പിന്തുണ ബീനാ ജോബിക്ക് ലഭിച്ചു. വിവിധപദ്ധതികളുടെയുംതീരുമാനങ്ങളുടെയും പേരിൽ കൗൺസിൽ യോഗത്തിൽ പോലും കോൺഗ്രസ് അംഗങ്ങൾ തമ്മിൽ വാക്കേറ്റം ഉണ്ടാകുന്ന സാഹചര്യം സ്തംഭനത്തിലേയ്ക്കുംനയിച്ചു.കോൺഗ്രസിലെ ഗ്രൂപ്പുപോര് വികസന പ്രവർത്തനങ്ങൾക്ക് വിലങ്ങുതടിയാണെന്ന ആരോപണവുമായി എൽഡിഎഫും ബിജെപിയും രംഗത്തുവന്നതും പ്രതിസന്ധി രൂക്ഷമാക്കി.

ഇതിനിടെ വൈസ്ചെയർമാനായിരുന്ന ജോയി വെട്ടിക്കുഴി കാലാവധി പൂർത്തിയാക്കുന്നതിനു മുൻപ് രാജിവച്ചതും ഗ്രൂപ്പ് വഴക്കിന്റെ ഭാഗമാണെന്ന് പ്രചരണം ഉണ്ടായിരുന്നു.ഇത്തരം പ്രതിസന്ധികൾക്കിടെ ബീനാ ജോബി രാജിവയ്ക്കുമെന്നും വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.വിമർശനങ്ങളും നിരവധി കുപ്രചരണങ്ങളും തരണം ചെയ്താണ് പ്രഥമ അധ്യക്ഷ നിശ്ചിത കാലാവധി പൂർത്തിയാക്കുന്നത്.ബീനാ ജോബി രാജിവച്ചാൽ തുടർന്നുള്ള ഒന്നര വർഷം ഷൈനി സണ്ണി അടുത്ത അദ്ധ്യക്ഷയാകും.

Hot Topics

Related Articles