കട്ടപ്പന : കട്ടപ്പനയിലെ സെന്റ് ജോൺസ് ആശുപത്രിയിലെ ഡോക്ടറുടെ അനാസ്ഥ മൂലം രോഗി മരിച്ചു. മഞ്ഞപ്പാറ താമസം ആയ ഗോപി കൊല്ലംപറമ്പിൽ 68 വയസ്സ് ആണ് മരിച്ചത്.
ഡോക്ടർ മദ്യലഹരിയിലായിരുന്നുവെന്നും പരാതി.
മൂന്നുദിവസം മുമ്പ് ശ്വാസംമുട്ടലും പനി ആയിട്ട് ഹോസ്പിറ്റലിൽ എത്തിയതാണ് ഗോപി. ഇന്നലെ ഉച്ചകഴിഞ്ഞ് അസുഖം മൂർച്ഛിച്ചപ്പോൾ രോഗിയെ നോക്കാൻ ഡോക്ടർ ഇല്ലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. എമർജൻസി ആയി എത്തിയ ഡോക്ടർ മദ്യപിച്ചാണ് എത്തിയത്. ഈ സമയത്തു രോഗി മരിച്ചിരുന്നു. അനാസ്ഥ സംഭവിച്ചതായി ആശുപത്രി അധികൃതർ സമ്മതിക്കുന്നു. അത്യാഹിത വിഭാഗത്തിലെ ഡോക്ടർ താൻ മദ്യപിചിട്ടുണ്ടെന്ന് കുറ്റസമ്മതം നടത്തി. രോഗിയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി
കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിലെ ഡോക്ടറുടെ അനാസ്ഥ മൂലം രോഗി മരിച്ചതായി പരാതി
Advertisements