തിരുവല്ല :
കവിയൂർ പടിഞ്ഞാറ്റുംചേരി പഴമ്പള്ളിൽ മാകാട്ടിൽ എം. ജെ. പരമേശ്വരൻ പിള്ള (ശിവൻപിള്ള -80) നിര്യാതനായി. ആൾ കേരള ഡോക്കുമെൻ്റ്റ് റൈറ്റേഴ്‌സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്, ജില്ലാ പ്രസിഡൻ്റ്, പടിഞ്ഞാറ്റുംചേരി 290-ാം നമ്പർ എൻ എസ് എസ് യൂണിയൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് പരേതൻ.
ഭാര്യ : എം എൻ രാധാമണി (തിരുവല്ല കൈലാത്തുമല കുടുംബാഗം).
മക്കൾ : സുരേഷ് ബാബു പി (ജാഗ്രത ന്യൂസ്, പത്തനംതിട്ട , ഫോട്ടോഗ്രാഫർ, കവിയൂർ പഞ്ചായത്ത് മുൻ അംഗം,
കവിയൂർ സർവ്വീസ് സഹകരണ ബാങ്ക് ബോർഡംഗം), അനീഷ് ബാബു പി (ആധാരം എഴുത്ത് യൂണിയൻ തിരുവല്ല യൂണിറ്റ് സെക്രട്ടറി), രതീഷ് ബാബു പി. മരുമക്കൾ : ലക്ഷ്മി സുരേഷ് (സെൻ്റ്. മേരീസ് റസിഡൻഷ്യൽ പബ്ലിക് സ്കൂൾ, തിരുവല്ല), ശ്രീവിദ്യ എം, രമ്യ രതീഷ്. സംസ്കാരം 19ന് (വ്യാഴാഴ്ച) ഉച്ചയ്ക്ക് 12 മണിയ്ക് പഴമ്പള്ളിയിലെ വീട്ടുവളപ്പിൽ.
കവിയൂർ പടിഞ്ഞാറ്റുംചേരി പഴമ്പള്ളിൽ മാകാട്ടിൽ എം. ജെ. പരമേശ്വരൻ പിള്ള (ശിവൻപിള്ള)

Advertisements