കാവ്യയുടെ ആദ്യ വിവാഹം തകർത്തത് ആ ഒരു വീഡിയോ; ആദ്യ ഭർത്താവിന് അയച്ചു നൽകിയ വീഡിയോ തകർത്തത് ദിലീപ് – മഞ്ജു ബന്ധവും; സിനിമാ ലേഖകന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ വീണ്ടും ചർച്ചയാകുന്നു

കൊച്ചി: ദിലീപ് – കാവ്യാ മാധവൻ വിവാഹ ബന്ധവും, അതിനു മുൻപുണ്ടായ സംഭവങ്ങളും എല്ലാം എന്നും സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയാണ്. ഏറ്റവും ഒടുവിൽ കാവ്യാ മാധവന്റെ ആദ്യ വിവാഹം വേർപ്പെട്ടത് സംബന്ധിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. സിനിമാ മാധ്യമ പ്രവർത്തകൻ പെല്ലിശേരി നേരത്തെ നടത്തിയ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരിക്കുന്നത്.

Advertisements

കാവ്യയും ആദ്യ ഭർത്താവും തമ്മിലുള്ള വിവാഹ മോചനത്തിന് കാരണം ഒരു വീഡിയോ ആയിരുന്നുവെന്നാണ് ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കം തന്നെ ഇദ്ദേഹത്തിന് മലയാളത്തിലെ പ്രമുഖ നടനുമായി ബന്ധപ്പെട്ടുള്ള വീഡിയോ ലഭിച്ചിരുന്നു. ഈ വീഡിയോ ഇദ്ദേഹത്തിന് ലഭിച്ചതാണ് കാവ്യയുമായുള്ള ബന്ധങ്ങൾ തകരാർ കാരണമെന്നാണ് പെല്ലിശേരി നേരത്തെ തന്റെ ഒരു വീഡിയോയിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ, ഇതു സംബന്ധിച്ചുള്ള സ്ഥിരീകരണം ഒന്നും ലഭിച്ചിരുന്നില്ലെങ്കിലും ഈ വീഡിയോയും, വിഷയങ്ങളും അടക്കം സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ, സമാന സ്വഭാവമുള്ള മറ്റൊരു വീഡിയോയാണ് മഞ്ജു ദിലീപ് ബന്ധത്തിലും വിള്ളൽ വീഴ്ത്തിയതെന്ന വിവരമാണ് ഇദ്ദേഹം ഇപ്പോൾ പുറത്തു വിടുന്നത്. മഞ്ജുവും ദിലീപും വേർ പിരിഞ്ഞെങ്കിലും പരസ്യമായി രണ്ടു പേരും ഇതുവരെയും ആരോപണങ്ങൾ ഒന്നും ഉയർത്താനോ കുറ്റപ്പെടുത്താനോ പോലും തയ്യാറായിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഇതിനിടെയാണ് പെല്ലിശേരിയെ പോലെ ഒരു മാധ്യമ പ്രവർത്തകൻ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ദിലീപ് മഞ്ജുവും തമ്മിലുള്ള ബന്ധം പിരിഞ്ഞതും, കാവ്യാ മാധവനെ വിവാഹം കഴിച്ചതും അടക്കമുള്ള കാര്യങ്ങൾ കൂട്ടിച്ചേർത്താണ് പെല്ലിശേരി ഈ കാര്യങ്ങൾ വിശദീകരിക്കുന്നത്.

എന്നാൽ, ഈ രണ്ടു കുടുംബങ്ങളെയും തകർത്ത വീഡിയോയ്ക്കു പിന്നിൽ ആരാണ് എന്ന് കണ്ടെത്താൻ തയ്യാറായിട്ടില്ലെന്നതും പെല്ലിശേരി വിശദീകരിക്കുന്നു. വ്യ്ക്തികളുടെ മാനാഭിമാന പ്രശ്‌നമായത് കൊണ്ടു തന്നെയാകാം ഇത്തരത്തിൽ ആരോപണങ്ങളിൽ അന്വേഷണത്തിലേയ്ക്ക് ഈ കുടുംബങ്ങൾ പോകാതിരുന്നതെന്നാണ് ലഭിക്കുന്ന സൂചന.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.