കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവനെയും ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷകസംഘം. സാക്ഷി മൊഴികളിലെ ‘മാഡം’ കാവ്യയാണോ എന്ന് തിരിച്ചറിയാനാണ് ചോദ്യം ചെയ്യല്‍. ദിലീപിന്റെ സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെ നടത്തിയിരുന്ന ആലുവ സ്വദേശിയായ ശരത്തിനെ ചോദ്യം ചെയ്തതില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കാവ്യയെ ചോദ്യം ചെയ്യുക. കഴിഞ്ഞദിവസം അന്വേഷണ ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ മൂന്നുമണിക്കൂറോളം ശരത്തിനെ ചോദ്യം ചെയ്തു. സംവിധായകന് ബാലചന്ദ്രകുമാര്‍ റെക്കോഡ് ചെയ്ത ശബ്ദരേഖകളില് കാവ്യയും ശരത്തും തമ്മിലുള്ള സംഭാഷണമുണ്ടായിരുന്നു. ‘പോയ കാര്യങ്ങള്‍ എന്തായി, നടന്നോ,’ എന്നായിരുന്നു കാവ്യ ശരത്തിനോട് ചോദിച്ചത്. ശബ്ദം കേട്ട് വിഐപി ആരെന്ന് താന്‍ തിരിച്ചറിഞ്ഞതായി ബാലചന്ദ്രകുമാര്‍ സ്വകാര്യ ചാനലില്‍ പ്രതികരിച്ചിരുന്നു.
ശരത്തും കാവ്യയും ഫോണില്‍ സംസാരിച്ചതിനെക്കുറിച്ച് അന്വേഷകസംഘം ചോദിച്ചറിയും. നടിയെ ആക്രമിച്ച ദൃശ്യങ്ങളെത്തിച്ചത് കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയിലാണെന്ന സാക്ഷിമൊഴിയെക്കുറിച്ചും ചോദ്യങ്ങളുണ്ടാകും.ദൃശ്യങ്ങള്‍ ദിലീപിന് എത്തിച്ചുനല്‍കിയ വിഐപി ശരത്താണെന്ന് അന്വേഷകസംഘം ഉറപ്പിച്ചിരുന്നു. ശബ്ദസാമ്പിളുകളുടെ പരിശോധനകൂടി പൂര്‍ത്തിയായശേഷമേ ഔദ്യോഗിക സ്ഥിരീകരണമുണ്ടാകൂ. ആലുവയിലെ വീട്ടിലിരുന്ന് പ്രതികള്‍ കണ്ട ദൃശ്യങ്ങള്‍ ഒരുപക്ഷേ ദിലീപിന്റെ ടാബിലേക്ക് പകര്ത്തിക്കൊണ്ടുവന്നതായിരിക്കാം. അല്ലെങ്കില്‍ പുറത്തുനിന്ന് കൊണ്ടുവന്ന ടാബ് ആകാം. എന്തായാലും അത് കൊടുത്തത് കാവ്യയുടെ കൈയിലാണ്- ബാലചന്ദ്രകുമാര്‍ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇക്കാര്യങ്ങളെല്ലാം അന്വേഷകസംഘം കാവ്യയില്‍നിന്ന് ചോദിച്ചറിയും. കേസില്‍ ചോദ്യം ചെയ്യലിനായി 28ന് ദിലീപ് ക്രൈംബ്രാഞ്ചിന്റെ മുന്നില്‍ ഹാജരാകും.വ്യാഴാഴ്ച ഹാജരാകാനാണ് ആവശ്യപ്പെട്ടിരുന്നതെങ്കിലും നേരത്തേ നിശ്ചയിച്ച ഒരു യാത്രയുള്ളതിനാല്‍ മറ്റൊരു ദിവസം നല്‍കണമെന്നും ദിലീപ് അന്വേഷകസംഘത്തോട് ആവശ്യപ്പെടുകയായിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യുക.