കഞ്ചാവ് വേട്ട : ഇടുക്കി സ്വദേശികളായ 3 പേര്‍ പിടിയില്‍

ആലപ്പുഴ കായംകുളം എക്സൈസ്റേഞ്ച് സംഘവും ,ആലപ്പുഴഎക്സൈസ് ഇൻറലിജൻസ് സംഘവും സംയുക്തമായിപുല്ലുകുളങ്ങരയ്ക്ക് പടിഞ്ഞാറ് ഷാപ്പ് മുക്ക് ഭാഗത്ത് നടത്തിയപരിശോധനയിൽ
1കിലോ 400 ഗ്രാം കഞ്ചാവുമായി മൂന്നുപേർ പിടിയിലായി. ഇടുക്കി തൊടുപുഴ സ്വദേശികളായ കളപ്പുരക്കൽ വീട്ടിൽ മനു,
ഒറ്റപ്ലാക്കിൽ വീട്ടിൽ ആദർശ് , തെക്കേ മുരിഞ്ഞുർവീട്ടിൽ ആസാദ് എന്നിവരാണ് പിടിയിലായത് .

Advertisements

പുല്ലുകുളങ്ങര ഷാപ്പുമുക്ക് ഭാഗത്ത് കഞ്ചാവ് വിൽപ്പന നടത്തുന്നതിന് വേണ്ടി സംശയാസ്പദമായി രണ്ടുപേർ നിൽക്കുന്നതായി ആലപ്പുഴഎക്സൈസ്ഇന്റലിജൻസ്ബ്യൂറോയ്ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടന്നത്.
ചില്ലറ വിൽപനയിൽ ഒരുലക്ഷംരൂപയോളം വില വരുന്ന കഞ്ചാവാണ് പിടികൂടിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇവർഇടുക്കിയിൽ നിന്നും കഞ്ചാവ്കൊണ്ടു വന്ന് ആറാട്ടുപുഴ ലൈറ്റ് ഹൗസ് ഭാഗത്തും മറ്റുമായി വിൽപ്പന നടത്താൻ ഉദ്ദേശിച്ചായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. ഇവരുടെ കയ്യിൽ നിന്നും ആദ്യം 200 ഗ്രാംകഞ്ചാവാണ് കണ്ടെടുത്തത്.ഇവരെ കൂടുതൽ ചോദ്യംചെയ്തതിൽ ഇവർ വാടകയ്ക്ക് താമസിക്കുന്ന ലൈറ്റ് ഹൗസിന് സമീപത്ത് ഉള്ള വീട്ടിൽ നിന്നാണ് ബാക്കി കഞ്ചാവ് കണ്ടെടുത്തത്.ഹാർബറിൽ ജോലിക്ക് എന്നു പറഞ്ഞ് വീടെടുത്താണ് കഞ്ചാവ് വിൽപന നടത്തിയിരുന്നത്.

Hot Topics

Related Articles