കയ്പമംഗലം പന്ത്രണ്ടിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു

തൃശ്ശൂർ :ദേശീയപാത 66 കയ്പമംഗലം പന്ത്രണ്ടിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. ചളിങ്ങാട് പള്ളിനട സ്വദേശി കരുവത്തിൽ വീട്ടിൽ 55 വയസുള്ള നളന്ദനാണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു അപകടം. തിരൂരങ്ങാടിയിൽ നിന്ന് എറണാകുളത്തേക്ക് പോയിരുന്ന കാറാണ് സ്കൂട്ടറുമായി കൂട്ടിയിടിച്ചത്. പരിക്കേറ്റയാളെ ഉടൻ തന്നെ ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂർ എ.ആർ.ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പള്ളിനടയിൽ കൊപ്ര മില്ല് നടത്തുന്നയാളാണ് നളന്ദൻ. കയ്പമംഗലം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

Advertisements

Hot Topics

Related Articles