കാവുംഭാഗം : തിരു:ഏറങ്കാവ് ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ഒക്ടോബർ 3 മുതൽ 13 വരെ നടക്കുന്ന 10 ദിവസത്തെ ചിറപ്പ് മഹോത്സവവും ദീപരാധന ദീപാരാധനയും. തുടർന്ന് തിരുവാതിര കളി, ഡാൻസ്, വിവിധ കലാപരിപാടികൾ. പത്താം തീയതി വൈകിട്ട് 5 മണി മുതൽ ക്ഷേത്രത്തിൽ പൂജവെപ്പ്. പന്ത്രണ്ടാം തീയതി മഹാനവമി ദിവസം ദീപാരാധനയ്ക്കുശേഷം കലാപരിപാടികൾ. പതിമൂന്നാം തീയതി രാവിലെ 8.30 മുതൽ വിജയദശമി പൂജയെടുപ്പ് തുടർന്ന് വിദ്യാരംഭം കുറിക്കുന്നത് ബ്രഹ്മചാരി പൂർണ്ണ ചൈതന്യ പുരുഷോത്തമാനന്ദാശ്രമം മഠാധിപതി.വൈകിട്ട് വിശേഷങ്ങൾ ദീപാരാധന കൂടി സമാപനം. ക്ഷേത്രത്തിൽ വിശേഷാൽ പൂജയും വിവിധ കലാപരിപാടികൾക്കുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുള്ളതായി. ക്ഷേത്രം പ്രസിഡന്റ് സന്തോഷ് കുമാർ കുറ്റുവേലിൽ, സെക്രട്ടറി അജിത് കെ എൻ രാജ്, ഖജാൻജി. ജെ മനോജ് കുമാർ പുറയാറ്റ് എന്നിവർ അറിയിച്ചു.