വിവിധ പരിപാടികളുമായി കഴക്കൂട്ടം റോട്ടറി ക്ലബ്ബ്; ബി കെ കോളേജിനെ സാനിറ്ററി പാഡ് ഫ്രീ ക്യാമ്പസ് ” ആയി പ്രഖ്യാപിക്കുക ഓഗസ്റ്റ് ഒന്നിന്

കഴിഞ്ഞ 34 വർഷത്തെ പ്രവർത്തനകാലഘട്ടത്തിൽ കഴക്കൂട്ടം റോട്ടറി ക്ലബ്ബ് അത്യാധുനികവും, വിപ്ലവകരവുമായ പല പദ്ധതികളും നടപ്പിലാക്കിയിട്ടുണ്ട്. ഈ വർഷം ഉയരെ എന്ന നൈപുണ്യ വികസന പരിശീലന പരിപാടിയിലൂടെ സമൂഹത്തിലെ പിന്നോക്കം നിൽക്കുന്ന തൊഴിൽരഹിതരായ വ്യക്തികൾക്ക് പരിശീലനം നൽകി അവരെ തൊഴിൽ നേടുവാൻ പര്യാപ്തരാക്കുന്നതിനും, റോട്ടറി അംഗങ്ങളുടെ സ്ഥാപനങ്ങളിൽ തന്നെ പരമാവധി തൊഴിൽ അവസരങ്ങൾ നൽകുന്നതിനും പ്രാമുഖ്യം നൽകുന്നു. അതോടൊപ്പം നിർധനരായ രോഗികൾക്ക് കുറഞ്ഞ നിരക്കിൽ ഡയാലിസിസ് സൗകര്യം ഒരുക്കുന്നതിനായി മൂന്ന് ഡയാലിസിസ് യൂണിറ്റുകളും കഴക്കൂട്ടം റോട്ടറി ക്ലബ് ഈ വർഷം ആരംഭിച്ചിട്ടുണ്ട്. കൂടാതെ റോഡപകടങ്ങൾക്കിരയാകുന്നവർക്ക് അടിയന്തര സാഹചര്യങ്ങളിൽ രക്തം നൽകുവാൻ ആവശ്യമായ ഒരു ബ്ലഡ് കളക്ഷൻ സെന്ററും നടത്തുന്നുണ്ട്.

Advertisements

ഭവനരഹിതയവർക്ക് വീടുകൾ നിർമ്മിച്ച നൽകുന്ന പദ്ധതി പ്രകാരം കഴക്കൂട്ടം റോട്ടറി ക്ലബ്ബ് മൂന്നു വീടുകൾ സമീപകാലത്ത് നിർമ്മിച്ചു നൽകിയിരുന്നു. ഖര മാലിന്യ നിർമ്മാർജന പദ്ധതിയുടെ ഭാഗമായി വർക്കല ക്ലിഫ് വേ അപ്പാർട്‌മെൻ്റ്സുമായി ചേർന്ന് കോട്ടയം സർഗ്ഗക്ഷേത്ര റേഡിയോയുടെ സഹകരണത്തോടെ 2024 ആഗസ്റ്റ് ഒന്നാം തീയതി കോട്ടയം അമലഗിരി ബി കെ കോളേജിലെ മുഴുവൻ വിദ്യാർത്ഥിനികൾക്കും ലീവാകപ്പ് എന്ന മെൻസ്ട്രൽ കപ്പ് സൗജന്യമായി നൽകി കൊണ്ട് കോളേജിനെ “സാനിറ്ററി പാഡ് ഫ്രീ ക്യാമ്പസ് ” ആയി പ്രഖ്യാപിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോളേജ് ആഡിറ്റോറിയത്തിൽ ഉച്ച കഴിഞ്ഞു 1.30ന് പ്രിൻസിപ്പൽ ഡോ. മിനി തോമസിന്റെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം നിഷ ജോസ് കെ. മാണി ഉദ്ഘാടനം ചെയ്യുകയും റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ശ്രീ സുധി ജബ്ബാർ മെൻസ്ട്രൽ കപ്പ് വിതരണോദ്ഘാടനം നടത്തുകയും ചെയ്യും. ലീവാകെയർ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ശ്രീ സെബാസ്റ്റ്യൻ വർഗ്ഗീസ് ലീവകപ്പ് പരിചയപ്പെടുത്തുന്നതും “ആർത്തവ ശുചിത്വവും ആരോഗ്യവും” എന്ന വിഷയത്തെപ്പറ്റി മെഡിക്കൽ കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ. ദിവ്യ സാറ രാജു ക്ലാസ് നയിക്കുന്നതുമാണ്. റോട്ടറി ക്ലബ്ബ് കഴക്കൂട്ടം പ്രസിഡൻ്റ് എസ്. എസ്. നായർ, അമലഗിരി ബി.കെ കോളേജ് അസിസ്റ്റൻ്റ് പ്രൊഫ. ദിയ ഫിലിപ്പ്, ലീവാകെയർ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ
സെബാസ്റ്റ്യൻ വർഗ്ഗീസ്, ഷെയിൻ കുമരകം എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.