തിരുവനന്തപുരം : കഴക്കൂട്ടത്ത് മദ്യലഹരിയിൽ ഉണ്ടായ വാക്കേറ്റത്തെ തുടർന്ന് നടന്ന സംഘട്ടനത്തിൽ അനുജൻ ജേഷ്ഠനെ കുത്തിക്കൊന്നു.കഴക്കൂട്ടം പുല്ലാട്ടുകരി ക്ഷേത്രത്തിന് സമീപം ലക്ഷം വീട്ടിൽ പൊളപ്പൻ കുട്ടൻ എന്ന രാജു (42) ആണ് കൊല്ലപ്പെട്ടത്.വ്യാഴാഴ്ച വെളുപ്പിന് ഒരു മണിയോടെയാണ് സംഭവം.കൊല്ലപ്പെട്ട രാജുവും അനുജൻ രാജയും തമ്മിൽ വീട്ടിൽ വെച്ച് വാക്കേറ്റമുണ്ടായി.ഇതിനിടെ അവിടെ ഉണ്ടായിരുന്ന കത്തി കൊണ്ട് രാജ രാജുവിന്റെ നെഞ്ചിൽ കുത്തുകയായിരുന്നു.കുത്തേറ്റ് അവശനിലയിലായ രാജുവിനെ രാജ തന്നെ ആദ്യം കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു.
രാജുവിനെ തീപ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും വെളുപ്പിന് 4 മണിയോടെ മരണപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വെളുപ്പിന് തന്നെ ആട്ടോ ഡ്രൈവറും കൊല്ലപ്പെട്ട രാജുവിന്റെ അനുജനുമായ പ്രതി രാജ (35) യെ കഴക്കൂട്ടം പോലീസ് കസ്റ്റഡിയിലെടുത്തു.
കൊല്ലപ്പെട്ട രാജു കഴക്കൂട്ടത്തെ സി.ഐ.ടി.യു തൊഴിലാളിയാണ്. സൗമ്യയാണ് ഭാര്യ.
മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.