കോഴിക്കോട്: കോഴിക്കോട് ചേളന്നൂരിൽ ശക്തമായ ഇടിമിന്നലില്‍ വിദ്യാര്‍ത്ഥിനിയുടെ കാലിന് പൊള്ളലേറ്റു. അതോടൊപ്പം ഈ പ്രദേശത്തെ എട്ടോളം വീടുകളില്‍ വ്യാപക നാശനഷ്ടവുമുണ്ടായി. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് ചേളന്നൂര്‍ അമ്പലത്തുകുളങ്ങരയില്‍ വാടകയ്ക്ക് താമസിക്കുന്ന മാളവിക (20)യ്ക്ക് കാലിനു മിന്നലേറ്റത്. മാളവിക കോഴിക്കോട് സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.
മാളവിക താമസിക്കുന്ന വീട്ടിലെ വൈദ്യുതി മീറ്റര്‍ പൊട്ടിത്തെറിച്ച നിലയിലാണ്. വയറിങ്ങിനും കേടുപാട് സംഭവിച്ചു. വീട്ടിലുണ്ടായിരുന്ന ടിവി, ഫ്രിഡ്ജ് തുടങ്ങിയ ഉപകരണങ്ങളും നശിച്ചു. ചേളന്നൂര്‍ അമ്ബലത്തുകുളങ്ങരയില് മഞ്ചക്കണ്ടി വിജയന്റെ വീടാണിത്. കോതങ്ങാട്ട് രാജഗോപാലന്റെ വീട്ടില്‍ ടിവി കത്തിനശിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചാലിയാടത്തെ പയ്യില് അഭിജിത്ത്, മാക്കാടത്ത് അജി, മഞ്ചക്കണ്ടി രാധാകൃഷ്ണന്, ചാലിയാടത്ത് രവീന്ദ്രന്, മാക്കാടത്ത് ഷിബുദാസ്, കുന്നുമ്മല്‍ താഴം ഗോപാലകൃഷ്ണന് എന്നിവരുടെ വീടുകളിലും നാശനഷ്ടമുണ്ടായി. വാര്‍ഡ് അംഗം ടി വത്സല, കെഎസ്ഇബി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അപകടമുണ്ടായ വീടുകള്‍ സന്ദർശിച്ചു.