ചെലവ് 64.17 കോടി; കോഴിക്കോട് ഞെളിയൻപറമ്പില്‍ വാതക പ്ലാന്റ് സ്ഥാപിക്കും

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ ഖരമാലിന്യ സംസ്‌കരണത്തിനായി ഞെളിയൻപറമ്പില്‍ ബി.പി.സി.എല്ലിന്റെ വാതക പ്ലാന്റ്(കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റ്) തുടങ്ങും. പ്ലാന്‍റിനായി എട്ട് ഏക്കർ വരെ സ്ഥലം 20 വർഷത്തേക്ക് പാട്ടത്തിന് കൊടുക്കാൻ തീരുമാനമായി. മേയർ ഡോ. ബീനാ ഫിലിപ്പിന്റെ അധ്യക്ഷതയില്‍ ചേർന്ന കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം.

Advertisements

150 ടണ്‍ ജൈവമാലിന്യം സംസ്‌കരിക്കുന്നതിനുള്ള പ്ലാന്റ് സ്ഥാപിക്കാൻ രണ്ട് വർഷം വേണ്ടി വരും. ബി.പി.സി.എല്ലിന്റെ സി.എസ്.ആർ. ഫണ്ടുപയോഗിച്ചാണ് പ്ലാന്റ് നിർമിക്കുക. നേരത്തെ മാലിന്യത്തില്‍നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള പദ്ധതി നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയതിനാല്‍ സോണ്‍ട കമ്പനിയെ ഒഴിവാക്കിയിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വെസ്റ്റ്ഹില്ലില്‍ മലിനജല സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനും ടെൻഡറായി. അമൃത് പദ്ധതിയിലുള്‍പ്പെടുത്തി 15 എം.എല്‍.ഡി.യുടെ പ്ലാന്റ് കെ.സി.സി.എല്‍.- എ.ഐ.ഐ.പി. കമ്പനിയാണ് 64.17 കോടി ചെലവില്‍ സ്ഥാപിച്ച്‌ പരിപാലിക്കുക.

Hot Topics

Related Articles