കേരളാ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ്റെ (KBEF- BEFI) പ്രഥമ സംസ്ഥാന ജനറൽ കൗൺസിൽ ഫെബ്രുവരി 24, 25 തീയതികളിൽ വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ വച്ച് നടക്കുകയാണ്. ജനറൽ കൗൺസിലിൻ്റെ വിജയകരമായ നടത്തിപ്പിനായി എൻ ജി ഒ യൂണിയൻ ഓഫീസിൽ, വൈക്കത്ത് വെച്ചു നടന്ന സ്വാഗത സംഘ രൂപീകരണ യോഗം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി ഹരിദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് കെ കെ ബിനു അദ്ധ്യക്ഷത വഹിച്ച യോഗത്തിന് കെ പി ഷാ സ്വാഗതവും കെ ഡി സുരേഷ് നന്ദിയും പറഞ്ഞു.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് മുൻ മുനിസിപ്പൽ ചെയർമാൻ പി ശശിധരൻ, വി പി ശ്രീരാമൻ, പി വി പുഷ്കരൻ, എം.എൻ അനിൽകുമാർ, ടി ജി ബാബു, ജയശങ്കർ, വിപിനൻ, സാജൻ, പി.ആർ. രാജു, എൻ സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. പി കെ ഹരികുമാർ, കെഎം രാധാകൃഷ്ണൻ, സി ജെ ജോസഫ്, കെകെ ഗണേശൻ, കെ അരുണൻ എന്നിവർ രക്ഷാധികാരികളും പി ഹരിദാസ് ചെയർമാനുമായി സംഘാടക സമിതിയും അനുബന്ധ സബ്കമ്മറ്റികളും രൂപീകരിച്ചു.