കൊച്ചി : ദേശീയ പുരസ്കാരം ലഭിച്ചതിന് പിന്നാലെ തൊഴില്‍ മേഖലയിലെ പ്രതിഫല വേര്തിരിവുകളെക്കുറിച്ചു നടി അപര്‍ണ ബാലമുരളി പങ്കുവച്ചിരുന്നു. മറ്റു തൊഴില്‍മേഖലകളില്‍ ഉള്ളതുപോലെ ലിംഗവിവേചനം സിനിമയിലും ഉണ്ടെന്നും പ്രതിഫലക്കാര്യത്തില്‍ സിനിമാ മേഖലയില്‍ നിലനില്‍ക്കുന്ന വിവേചനം ശരിയല്ലെന്നും’ ആയിരുന്നു അപര്‍ണയുടെ വാക്കുകള്‍. ഇത് നിര്‍മ്മാതാക്കള്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. അപര്‍ണ ബാലമുരളി സ്വന്തം മികവു കൊണ്ട് സിനിമകള്‍ ഹിറ്റാക്കട്ടെ, അപ്പോള്‍ അവര്‍ക്കും മോഹന്‍ലാലിന്റെ പ്രതിഫലം നല്‍കാമെന്ന് നിര്‍മ്മാതാവ് ജി. സുരേഷ് കുമാര്‍.
‘എനിക്ക് വലിയ ഇഷ്ടമുള്ള കുട്ടിയാണ് അപര്‍ണ. സിനിമയുടെ സാമ്പത്തിക വശത്തെക്കുറിച്ച് അറിയാത്തതിനാലാവാം ആ കുട്ടി ഇങ്ങനെയൊക്കെ പറയുന്നത്. സര്‍ക്കാര്‍ സര്‍വീസില്‍ ആണെങ്കില്‍ ഒരേ തസ്തികയില്‍ ഒരേ ജോലി ചെയ്യുന്നവര്‍ക്ക് ഒരേ ശമ്ബളം നല്‍കാം. സര്‍ക്കാര്‍ സര്‍വീസിലും സീനിയര്‍ ആയാല്‍ അവരുടെ ശമ്പളം കൂടും. സിനിമയില്‍ അത് നടപ്പാക്കാന്‍ സാധിക്കില്ല.’ – സുരേഷ് കുമാര്‍ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘സിനിമയില്‍ എല്ലാ താരങ്ങള്‍ക്കും ഒരേ പ്രതിഫലം നല്‍കണമെന്ന ആവശ്യം എങ്ങനെ നടപ്പാക്കാന്‍ കഴിയും? ലോകത്ത് എവിടെയെങ്കിലും സിനിമാ രംഗത്ത് ഇങ്ങനെ ഒരേ പ്രതിഫലം നല്കുന്നുണ്ടോ? സൂപ്പര്‍ താരങ്ങള്‍ക്കു വലിയ പ്രതിഫലം നല്‍കാം. സ്വന്തം മികവു കൊണ്ട് പടം ഹിറ്റ് ആക്കാന്‍ ശേഷിയുള്ളവരെ ആണ് നമ്മള് സൂപ്പര്‍ താരങ്ങള്‍ എന്നു വിളിക്കുന്നത്. മോഹന്‍ലാലിനു നമുക്ക് കോടികള്‍ നല്‍കാം. ലാല്‍ അഭിനയിക്കുന്നതു കാണാനാണ് ജനം തിയറ്ററില്‍ കയറുന്നത്. അതേ പ്രതിഫലം എന്റെ മകള്‍ കീര്‍ത്തി സുരേഷിനു കൊടുക്കണമെന്നു പറഞ്ഞാല്‍ നടക്കുമോ? ഞാന്‍ പോലും അതിനോട് യോജിക്കില്ല.’ സുരേഷ് കുമാര്‍ പറയുന്നു.