തൃശൂര്‍: കീഴൂര്‍ രുഗ്മിണി വധക്കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. കേസിലെ പ്രതിയായ മകള്‍ ഇന്ദുലേഖ രണ്ട് മാസം മുന്‍പും മാതാപിതാക്കളെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.
ഇരുപത് ഡോളോ ഗുളികകളും പ്രതി വാങ്ങിയിരുന്നു. ഇതില്‍ കുറച്ച് മാതാപിതാക്കള്‍ക്ക് കൊടുത്തിരുന്നു. തെളിവെടുപ്പില്‍ അവശേഷിച്ച ഗുളിക പായ്ക്കറ്റ് പൊലീസ് കണ്ടെത്തി. മാതാവിനെ കൊല്ലാനുപയോഗിച്ച എലിവിഷം കുന്നംകുളത്തെ കടയില്‍ നിന്നാണ് ഇന്ദുലേഖ വാങ്ങിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ തിങ്കളാഴ്ചയാണ് രുഗ്മിണി മരിച്ചത്. പരിശോധനയില്‍ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്തതോടെയാണ് പ്രതി കുറ്റം സമ്മതിച്ചത്. 14 സെന്റ് ഭൂമിയും വീടും കൈക്കലാക്കാന്‍ വേണ്ടിയായിരുന്നു അരുംകൊല നടത്തിയത്. എട്ട് ലക്ഷം രൂപയുടെ സാമ്പത്തിക ബാദ്ധ്യത യുവതിയ്ക്കുണ്ട്.