കോട്ടയം: കര്‍ഷക തൊഴിലാളികളെ സംഘടിപ്പിച്ച് സി.പി.എം നടത്തിയ സമരത്തില്‍ അണിനിരന്നതിന് 1968-ല്‍ സ്ത്രീകളും കുട്ടികളും അടക്കം 44 ദളിതരെ ചുട്ടുകൊന്ന കീഴ് വെണ്മണി സംഭവം അനുസ്മരിച്ച് ബിനീ് കൊടിയേരി. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം,
മുന്‍പൊരിക്കല്‍ ഇത് എഴുതിയതാണെങ്കിലും , എപ്പോഴും ഓര്മിപ്പിക്കപെടെണ്ടതും മറക്കാന്‍ പാടില്ലാത്തതുമായ ഒരു പോരാട്ടഗാഥയാണ് ..
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
1968 ഡിസംബര്‍ 25 ലോകമാകെ
ക്രിസ്തുമസ്സ് ആഘോഷിക്കുമ്പോള്‍ രാത്രി 10 മണിക്ക് ഒരു പടി(600 ഗ്രാം ) നെല്ല് അധികകൂലിയായി ചോദിച്ചതിന് ജന്മിമാരുടെ കൂട്ടക്കുരുതിക്ക് ഇരയായ പാവപ്പെട്ട സഖാക്കളുടെ നാടാണ് കീഴ് വെണ്മണി. 16 സ്ത്രീകളും 21 കുട്ടികളുമടക്കം 44 സഖാക്കളെ എരിതീയില്‍ ജീവനോടെ ജന്മിമാര്‍ ചുട്ടുകൊല്ലുകയായിരുന്നു.
തമിഴ്‌നാട് നാഗപട്ടണം ജില്ലയിലാണ് കീഴ് വെണ്‍മണി എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത് .ജില്ലാ തലസ്ഥാനത്ത് നിന്ന് 25 കി.മീറ്റര്‍ ദൂരം മാത്രം. തമിഴ്‌നാടിന്റെ നെല്ലറയായ തഞ്ചാവൂരിലാകെ CPI( M) നേതൃത്വത്തില്‍ കര്‍ഷക തൊഴിലാളികള്‍
മാന്യമായ ജീവിതത്തിനും കൂലി കൂടുതലിനും വേണ്ടി സമര രംഗത്തിറങ്ങിയ കാലം. തീര്‍ത്തും ദയനീയമായ അവസ്ഥയില്‍ കഴിയുന്ന തൊഴിലാളികള്‍ ,സ്വന്തമായി ഭൂമിയില്ലാത്ത കൂരകളില്‍ താമസിക്കുന്ന ദളിതര്‍ .അപ്പുറത്ത്ആയിരക്കണക്കിന് ഏക്കര്‍ഭൂമി സ്വന്തമായുള്ള ജന്മിമാര്‍. (എന്തിനും അധികാരമുള്ള പണ്ണയാര്‍മാര്‍ )യാതൊരു സ്വാതന്ത്യവുമില്ലാത്ത അടിമകളായിരുന്നു തൊഴിലാളികള്‍.
1940 കളില്‍ തഞ്ചാവൂരിലെ കര്‍ഷക തൊഴിലാളികളുടെ അവസ്ഥ CPI( M) പൊളിറ്റ് ബ്യൂറോ അംഗമായ സ:ജി.രാമകൃഷ്ണന്‍ തന്റെ ‘കീഴതഞ്ചൈ വ്യവസായികള്‍ ഇയക്കവും ദളിത് മക്കള്‍ ഉരിമൈകളും ‘എന്ന പുസ്തകത്തില്‍ വിവരിക്കന്നുണ്ട്.
പുലര്‍ച്ചെ 4 മണി മുതല്‍ വൈകുന്നേരം വരെ ജോലി ചെയ്യണം. രണ്ടു നേരം പഴങ്കഞ്ഞിയും
ആഴ്ചയിലൊരിക്കല്‍ തുച്ഛമായ കൂലിയുമായിരുന്നു ലഭിച്ചിരുന്നത്. അസുഖമാണെങ്കിലും ജോലി ചെയ്യണം,ഇല്ലെങ്കില്‍ ചാണകവെള്ളം കുടിപ്പിക്കലും ചാട്ടവാറടിയുമായിരുന്നു ശിക്ഷ,ജന്മിയുടെ അനുമതിയുണ്ടങ്കിലേ വിവാഹം കഴിക്കാനാവൂ,വിദ്യാഭ്യാസവും നിഷേധിക്കപ്പെട്ടിരുന്നു,ചെരുപ്പിട് നടക്കാന്‍ അനുവാദമുണ്ടായിരുന്നില്ല .
ഈ സാഹചര്യത്തിലാണ് 1943ല്‍ സ:പി.ശ്രീനിവാസ റാവുവിന്റെ നേതൃത്യത്തില്‍ കര്‍ഷക തൊഴിലാളി യൂണിയന്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചത്.സ്വതന്ത്ര ഇന്ത്യയില്‍ നീതി ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും മദ്രാസിലെ കോണ്‍ഗ്രസ്സ് ഗവന്മെന്റ് യൂണിയന്‍ പ്രവര്‍ത്തനത്തെ 4 വര്‍ഷം നിരോധി ക്കുകയായിരുന്നു. തോളില്‍ ചുവപ്പു തുണ്ടിടുന്നതു പോലും നിരോധിച്ചു.
തൊഴിലാളികള്‍ക്കെതിരെ കള്ളക്കേസും മര്‍ദ്ദനവും പതിവായി. നിരവധി സഖാക്കള്‍ കൊല്ലപ്പെട്ടു. ബ്രാഹ്‌മണ കുടുംബത്തില്‍ ജനിച്ച മണിയമ്മ എന്ന കമ്മ്യൂണിസ്റ്റുകാരിയെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച ജന്മിമാര്‍, അവര്‍ക്കെതിരെ കാളകൂററനെ കെട്ടഴിച്ചുവിട്ടു. കുത്തേറ്റ് മണിയമ്മ കൊല്ലപ്പെട്ടു.
അവകാശ സമരത്തിന്റെ ഒരു ഘട്ടത്തിലാണ് കോണ്‍ഗ്രസ്സ് സഹയാത്രികനായ ജന്മി ഗോപാലകൃഷ്ണനായിഡുവിന്റെ നേതൃത്വത്തില്‍ സംഘടന രൂപീകരിച്ച് പോലീസ് സഹായത്തോടെ അക്രമങ്ങള്‍ അഴിച്ചുവിട്ടത്.കൂലി വര്‍ദ്ധനവ് വേണമെങ്കില്‍ കീഴ് വെണ്‍മണിയിലെ ചെങ്കൊടികള്‍ അഴിച്ചു മാറ്റണമെന്ന ആവശ്യം തൊഴിലാളികള്‍ തള്ളി.1968 ഡിസംബര്‍ 25 ന്പുറത്തുള്ള തൊഴിലാളികളെ ഇറക്കി പണിയെടുക്കാനുള്ള ശ്രമം സംഘര്‍ഷത്തില്‍ കലാശിച്ചു.അന്ന് രാത്രി 10 മണിക്ക് ഗോപാലകൃഷ്ണനായിഡുവിന്റെ നേതൃത്വത്തില്‍തോക്കുധാരികളായ ഗുണ്ടകള്‍ ഗ്രാമം വളഞ്ഞു. നിരായുധരായ തൊഴിലാളികള്‍ പ്രാണരക്ഷാര്‍ത്ഥം വെറും 8 അടി നീളവും 5 അടി വീതിയിയുമുള്ള രാമയ്യന്റെ കുടിലില്‍ അഭയം പ്രാപിച്ചു.ചുറ്റും തീയിട്ട ഗുണ്ടകള്‍ രക്ഷപ്പെടാന്‍ ശ്രമിച്ച കുട്ടികള്‍ ഉള്‍പ്പെടെ 4 പേരെ തീയിലേക്ക് വലിച്ചെറിഞ്ഞു.44 പേര്‍ മൃഗീയമായി കൊല്ലപ്പെട്ടു.
ഈ സംഭവം ആണ് ധനുഷ് അഭിനയിച്ച അസുരന്‍ എന്ന സിനിമയിലെ ഒരു സന്ദര്‍ഭമായി ചിത്രീകരിച്ചിരിക്കുന്നത് എന്ന് സംവിധായകന്‍ വെട്രിമാരന്‍ പറഞ്ഞിട്ടുണ്ട് .
സംഘര്‍ഷ സാധ്യത അണ്ണാദുരൈ ഗവന്മെന്റിനെ അറിയിച്ചിട്ടും പോലീസിനെ വിന്യസിച്ചില്ല. ദുരന്തത്തിന് ശേഷവും ഒരു നടപടിയും സ്വീകരിച്ചില്ല.
1970 ല്‍ നായിഡു ഉള്‍പ്പെടെയുള്ള ഗുണ്ടകള്‍ക്ക് വെറും 10 വര്‍ഷത്തെ തടവുശിക്ഷയാണ് ലഭിച്ചത്.
കീഴ്‌വെണ്മണിയിലെ കാറ്റിലും ശ്വാസത്തിലും ഇപ്പോഴും ഉണ്ടാവാം ശവശരീരങ്ങള്‍ കത്തികരിഞ്ഞു അന്തരീക്ഷത്തില്‍ പടര്‍ന്നു ഉയര്‍ന്ന ഗന്ധം , അത് ധീരരായ കര്‍ഷക തൊഴിലാളികളുടെ പോരാട്ടത്തിന്റെ ഉശിരിന്റെ ഗന്ധമായി ഇന്ന് കാലം അടയാളപ്പെടുത്തുന്നു ..
രക്തസാക്ഷിത്വം വരിച്ച സഖാക്കള്‍
- പാപ്പ (രാമയ്യന്‍ ഭാര്യ ) 25 വയസ്സ്
- ആശൈതമ്പി. 10
- സന്തിരാ 12
- വാസുകി 23
- സുന്തരം 45
6.സരോജ 12 - മരുതമ്പാള്‍ 25
- തങ്കയ്യന്‍ 5
- സിന്നപ്പിളൈ 25
10.കരുണാനിധി 12 - വാസുകി 5
- ഗുരുവമ്മാള്‍ 30
- പൂമയില്‍ 16
- കറുപ്പായി. 35
- നാച്ചിയമ്മാള്‍ 16
16.ദാമോദരന്‍ 12 - ജെയം 10
- കനകാമ്പാള്‍ 25
- രാമചന്ദ്രന്‍ 7
- സുപ്പന്‍ 70
- കുപ്പമ്മാള്‍ 60
- പാക്കിയം 35
- ജ്യോതി 10
- കാളി മുത്തു 35
- ഗുരുസ്വാമി 15
26.നടരാജന്‍ 5 - വീരമ്മാള്‍ 22
- പട്ടു. 46
29.ഷണ്‍മുഖന്‍ 13 - വേത വള്ളി 13
- മുരുകന്‍ 40
- ആച്ചിയമ്മാള്‍ 30
- നാഗരാജന്‍ 10
- ജെയം 6
- ശെല്‍വി 3
36.കറുപ്പായി 50 - ശോലൈ 26
38.നടരാജന്‍ 6 - അഞ്ചലൈ 45
- ആണ്ടാള്‍ 12
- ശ്രീനിവാസന്‍ 40
- കാവേരി 50
- ശ്രീനിവാസന്‍ 38
- മുരുകന്‍ 45
ഇവിടെ ഇരുമുടിക്കെട്ട് മാതൃകയില്‍ നെല്ല് കെട്ടി കൊണ്ടുവന്ന് , പുഷ്പാര്‍ച്ചനക്ക് പകരം നെല്ലാണ് അര്‍പ്പിക്കുന്നത് , വര്‍ഷങ്ങളായി ഇത് തുടരുന്നുണ്ട്. സഖാക്കള്‍ ഇതിനെ കുറിച് പറയുന്നത് ‘ഇന്ത ഒരു പടി നെല്ലു ക്കാകതാന്‍ 44 പേര്‍ ഉയിര്‍ ഇഴന്താര്‍ എപ്പടി മറക്കമുടിയും’ …