കെജ്രിവാളിന്റെ പേഴ്സണൽ സെക്രട്ടറി പുറത്ത്; എഎപി എംഎൽഎയെ അറസ്റ്റ് ചെയ്യാൻ ഇഡി

ന്യൂഡല്‍ഹി: ആം ആദ്മി പാർട്ടിക്ക് വീണ്ടും തലവേദന. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പേഴ്സണല്‍ സെക്രട്ടറി ബിഭവ് കുമാറിനെ വിജിലൻസ് പുറത്താക്കി. അനധികൃത നിയമനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതുമായി ബന്ധപ്പെട്ട് 2007-ല്‍ ബിഭവിനെതിരേ കേസ് രജിസ്റ്റർ ചെയ്യപ്പെട്ടിരുന്നു. ഈ കേസാണ് പുറത്താക്കലിന് കാരണമായി വിജിലൻസ് ചൂണ്ടിക്കാണിക്കുന്നത്. ബിഭവ് കുമാറിന്റേത് താത്കാലിക നിയമനം ആയിരുന്നുവെന്നും അദ്ദേഹത്തിന്റെ ക്രമിനല്‍ പശ്ചാത്തലം സംബന്ധിച്ച്‌ മതിയായ അന്വേഷണം നടത്തിയിട്ടില്ലെന്നും വിജിലൻസ് പറയുന്നു. ഡല്‍ഹി മദ്യനയക്കേസില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും നേരത്തെ അദ്ദേഹത്തിന് സമൻസ് അയച്ചിരുന്നു. അതിനിടെ വിജിലൻസിന്റെ നടപടിയെ വിമർശിച്ച്‌ ആം ആദ്മി പാർട്ടി നേതാവ് ജാസ്മിൻ ഷാ രംഗത്തെത്തിയിട്ടുണ്ട്.

Advertisements

‘ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട വ്യാജ കേസില്‍ ആദ്യം കെജ്രിവാളിനെ അറസ്റ്റുചെയ്തു. അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി അടക്കമുള്ള മുഴുവൻ സ്റ്റാഫിനെയും പുറത്താക്കാനുള്ള നടപടിയാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്’ – അദ്ദേഹം ട്വീറ്റ് ചെയ്തു. മദ്യനയക്കേസില്‍ തെളിവുകള്‍ നശിപ്പിക്കാനോ മറച്ചുവെക്കാനോ ശ്രമം നടത്തി എന്നാരോപിച്ചാണ് കെജ്രിവാളിന്റെ പേഴ്സണല്‍ സെക്രട്ടറിയെ ഇ.ഡി. ചോദ്യംചെയ്യാൻ വിളിപ്പിച്ചതെന്ന് വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. അതിനിടെ എ.എ.പി. എം.എല്‍.എ. അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം ഇ.ഡി നടത്തുന്നുവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. മദ്യനയ കേസുമായി ബന്ധപ്പെട്ടല്ല നീക്കം എന്നാണ് വിവരം. വഖബ് ബോർഡിനെ നിയമനങ്ങളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ഇ.ഡി. അറസ്റ്റിനൊരുങ്ങുന്നത്. ഖാനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി. കഴിഞ്ഞ ദിവസം ഡല്‍ഹി കോടതിയെ സമീപിച്ചിരുന്നു. കേസില്‍ അനുബന്ധ രേഖകള്‍ സമർപ്പിക്കാൻ അന്വേഷണ ഏജൻസി സമയം തേടിയിട്ടുണ്ട്. വിഷയം കോടതി ഏപ്രില്‍ 18-ന് പരിഗണിക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.