ഗോവ: ഐ.എസ് ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ നിർണ്ണായക ഗോൾ. മത്സരത്തിൽ കേരളത്തെ മുന്നിലെത്തിച്ച് പെനാലിറ്റി ബോക്സിന് പുറത്തു നിന്നും കെ.പി രാഹുലെന്ന മലയാളി അടിച്ച ഗോൾ ഹൈദരാബാദിന്റെ വലയിൽ കയറി. മത്സരത്തിന്റെ 69 ആം മിനിറ്റിലാണ് കേരള ബ്ലാസ്റ്റേഴ്സിനായി രാഹുൽ ഗോൾ നേടിയത്.
ഇരുടീമുകളും ഇഞ്ചോടിഞ്ച് പോരാടുന്ന ഐ.എസ്.എൽ ഫൈനൽ ആവേശഭരിതമായി മുന്നേറുന്നതിനിടെയാണ് കേരള ബ്ലാസ്റ്റേഴ്സിനായി രാഹുൽ ഗോൾ നേടിയത്. ഗോൾ പ്രതീക്ഷിച്ചു നിന്ന ആരാധകരെ നിരാശരാക്കിയ ആദ്യ പകുതിയ്ക്കു ശേഷമാണ് മത്സരത്തിന്റെ ഗതി തന്നെ മാറ്റിയ സഹലിന്റെ ഗോൾ എത്തിയത്. ഐ.എസ്.എല്ലിലെ ഗോൾ വേട്ടക്കാരൻ ഓഗ്ബച്ചേയെ പൂട്ടിയിട്ട കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദിനെ പിന്നിലേയ്ക്കു വലിച്ചു പിടിച്ചിരിക്കുകയായിരുന്നു. പല തവണ ഗോൾ മുഖത്ത് പന്തെത്തിയെങ്കിലും ഗോൾ മാത്രം അകന്നു നിൽക്കുകയായിരുന്നു. ഇതിനാണ് ഏഴുപതാം മിനിറ്റിൽ രാഹുലിലൂടെ കേരളം ഗോൾ നേടിയത്.