കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ എറണാകുളം ജില്ല കമ്മിറ്റി; പ്രസിദ്ധീകരണത്തിന്: തെരുവ് നായ ഭീഷണിയിൽ നിന്നും ജനങ്ങളെ രക്ഷിക്കണം

കൊച്ചി : സ്കൂൾ മദ്രസ വിദ്യാർത്ഥികൾക്കും മോട്ടോർസൈക്കിൾ യാത്രക്കാർക്കും തെരുവ് നായയുടെ ഉപദ്രവം രൂക്ഷമായ സാഹചര്യത്തിൽ പഞ്ചായത്ത് മുനിസിപ്പൽ അധികൃതർ ഉണർന്നു പ്രവർത്തിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ എറണാകുളം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വൃദ്ധർക്ക് വീടിനു വെളിയിൽ വരാനും വീടുകളിൽ കുട്ടികളെ ഉറക്കി കിടത്തുവാൻ പോലും ധൈര്യമില്ല.

Advertisements

ഇനിയും ഒരാൾക്കും തെരുവ് നായയുടെ ഉപദ്രവം ഉണ്ടാവുകയില്ലെന്ന് ഉറപ്പുവരുത്തണം. അല്ലാത്തപക്ഷം സമരപരിപാടി നടത്തുവാനും അധികൃതർക്കെതിരെ കോടതിയെ സമീപിക്കുവാനും സംഘടന തീരുമാനിച്ചു. കേരള മുസ്ലിംജമാഅത്ത് ഫെഡറേഷൻ ജില്ലാ കൺവെൻഷൻ അടുത്തമാസം നടത്തുവാനും തീരുമാനിച്ചു.കാട്ടാമ്പള്ളി മുഹമ്മദ് മൗലവി അധ്യക്ഷതയിൽ ചേർന്ന യോഗം പട്ടിമറ്റം നജീബ് മൗലവി ഉദ്ഘാടനം നിർവഹിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അബു താഹിർ മൗലവി ആലുവ ‘റഷീദ് ഫലാഹി പെരുമ്പാവൂർ ‘വി എം ബീരാൻകുട്ടി സാഹിബ് പട്ടിമറ്റം. വി.കെ ഇബ്രാഹിംസാഹിബ് കോതമംഗലം ,നജീബ് തോട്ടത്തികുളം, ബാവു തച്ചുമഠം,മക്കാര്കുഞ്ഞ് ‘പട്ടിമറ്റം.അബ്ദുൽ കരീം മേയ്ക്കപ്പടി, അബ്ദുസ്സലാം മൗലവി, എന്നിവർ സംസാരിച്ചു. നൗഷാദ് തലക്കോട് സ്വാഗതവും ഇ പി അഷ്റഫ് ഹാജി നന്ദിയും രേഖപ്പെടുത്തി.

Hot Topics

Related Articles