കൊച്ചി : രണ്ട് പതിറ്റാണ്ടിലേറെ നീണ്ട പിണക്കം മറന്നു സുരേഷ് ഗോപി ‘അമ്മ’യുടെ വേദിയിൽ. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട പിണക്കം മറന്നാണ് നടന് സുരേഷ് ഗോപി
താരസംഘടനയായ അമ്മയുടെ പരിപാടിയ്ക്ക് എത്തിയത്. കൊച്ചി കലൂരിലെ അമ്മ ആസ്ഥാനത്ത് നടന്ന മെഡിക്കല്‍ ക്യാംപിലാണ് മുഖ്യാതിഥിയായി സുരേഷ് ഗോപി പങ്കെടുത്തത്.
Advertisements
അമ്മയുടെ ഔദ്യോഗിക വേദിയിലെത്തിയ സുരേഷ് ഗോപിയെ പൊന്നാടയണിയിച്ചാണ് സഹപ്രവര്‍ത്തകര്‍ വരവേറ്റത്. സംഘടനയുടെ തുടക്കത്തില്‍ ഗള്‍ഫില്‍ അവതരിപ്പിച്ച സ്റ്റേജ് പരിപാടിയെ തുടര്‍ന്നുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് അമ്മയില്‍ നിന്ന് വിട്ട്നില്‍ക്കാന്‍ സുരേഷ് ഗോപി തീരുമാനിച്ചത്.