പനജി: മടങ്ങിവരവിൽ കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ പരാജയം. കൊവിഡ് ഇടവേളയ്ക്കു ശേഷം മടങ്ങിയെത്തിയ ബ്ലാസ്റ്റേഴ്സ് ബംഗളൂരുവിനെതിരെയാണ് തോൽവി ഏറ്റുവാങ്ങിയത്. കൊവിഡിന്റെ ക്ഷീണവും ആലസ്യവും ഒപ്പമുണ്ടെന്നു വ്യക്തമാക്കുന്ന പ്രകടനത്തോടെയാണ് ബ്ലാസ്റ്റേഴ്സ് തോറ്റത്. ബെംഗളൂരുവിനായി റോഷൻ സിങ് നയോറം വിജയഗോൾ നേടി.
തുടർച്ചയായ പത്തുമത്സരങ്ങളിൽ തോൽക്കാതെ ബെംഗളൂരുവിനെതിരേ കളിക്കാനിറങ്ങിയ മഞ്ഞപ്പടയ്ക്ക് പിഴച്ചു. കോവിഡ് ഏൽപ്പിച്ച ആഘാതം ടീമിന്റെ പ്രകടനത്തെ പ്രതികൂലമായി ബാധിച്ചു. 18 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ടീം ബെംഗളൂരുവിനെതിരേ കളിക്കാനിറങ്ങിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ വിജയത്തോടെ ബെംഗളൂരു പോയന്റ് പട്ടികയിൽ നാലാം സ്ഥാനത്തെത്തി. 14 മത്സരങ്ങളിൽ നിന്ന് 20 പോയന്റാണ് ടീമിനുള്ളത്. തോറ്റെങ്കിലും ബ്ലാസ്റ്റേഴ്സ് പോയന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് തുടരുന്നു. 12 മത്സരങ്ങളിൽ നിന്ന് 20 പോയന്റാണ് ടീമിനുള്ളത്.