തിലക് മൈതാൻ: കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും വിജയവഴിയിലേയ്ക്ക്. സിപോവിക്കിന്റെ ഗോളിലൂടെ ഈസ്റ്റ് ബംഗാളിനെ വീഴ്ത്തിയാണ് ബ്ലാസ്‌റ്റേഴ്‌സ് ആദ്യ നാലിലേയ്ക്കു തിരികെ എത്തിയത്. കഴിഞ്ഞ മത്സരത്തിൽ രണ്ടു പെനാലിറ്റി വഴങ്ങി ഏറ്റുവാങ്ങിയ മൂന്നു ഗോൾ തോൽവിയ്ക്കു പ്രായച്ഛിത്തവുമായി ബ്ലാസ്റ്റേഴ്‌സിന്റെ വിജയം. ഇതോടെ 15 മത്സരങ്ങളിൽ നിന്നും 26 പോയിന്റ് നേടിയ കേരള ബ്ലാസ്‌റ്റേഴ്‌സ് മൂന്നാം സ്ഥാനത്തേയ്ക്ക് എത്തി.
29 പോയിന്റുള്ള ഹൈദരാബാദിനാണ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം. 26 പോയിന്റുമായി മോഹൻ ബഗാൻ രണ്ടാമതും, 25 പോയിന്റുമായി ജംഷഡ്പൂർ മൂന്നാം സ്ഥാനത്തും ഉണ്ട്. വിജയം മാത്രം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയപ്പോൾ ആക്രമണം മാത്രമായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്നേറ്റനിര പലപ്പോഴും ഈസ്റ്റ് ബംഗാൾ പ്രതിരോധക്കോട്ടയിലേയ്ക്ക് ആക്രമിച്ച് എത്തിയതോടെ വളരെയധികം കഷ്ടപ്പെടേണ്ടി വന്നും ഈസ്റ്റ് ബംഗാൾ താരങ്ങൾക്ക്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ, ഗോൾ മാത്രം അകന്നു നിൽക്കുകയായിരുന്നു. ഇതോടെ ആദ്യ പകുതി ഗോൾ രഹിതമായി കടന്നു പോയി. രണ്ടാം പകുതി നാലു മിനിറ്റ് പിന്നിട്ടതോടെ ബ്ലാസ്‌റ്റേഴ്‌സ് ആരാധകർക്ക് ആശ്വാസമായി ഗോളെത്തി. 49 ആം മിനിറ്റിലെ മിന്നൽ നീക്കത്തിനൊടുവിൽ ഡിഫൻഡർമാരെ വെട്ടിച്ചു കയറിയെത്തിയ ഡയസ് നൽകിയ പാസ് സ്വീകരിച്ച് ലാൽതഗ്വെ പോസ്റ്റിനു മുന്നിലേയ്ക്ക് ഉയർത്തി വിട്ടു നൽകി. ഡിഫൻഡർമാർക്ക് ഒപ്പം നിന്ന സിപ്‌നോവിക്ക് വായുവിലേയ്ക്ക് ഉയർന്നു ചാടിയൊരു ഹെഡർ. പന്ത് ഗോൾ പോസ്റ്റിന്റെ ഇടത് മൂലയിലേയ്ക്കു വീണു. കേരള ബ്ലാസ്‌റ്റേഴ്‌സിന് ഉജ്വല വിജയം. ഐഎസ്.എൽ ചരിത്രത്തിൽ ആദ്യമായി ബ്ലാസ്‌റ്റേഴസ് ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തുകയും ചെയ്തു. സീസണിലെ ആറാമത്തെ ക്ലീൻ ഷീറ്റും, ഏഴാമത്തെ വിജയവുമായി ഉജ്വല മത്സരം പൂർത്തിയാക്കി ബ്ലാസ്റ്റേഴ്‌സ് കയറി.