ബ്ലാസ്റ്റേഴ്‌സിനെ കൊവിഡ് വിടാതെ പിൻതുടരുന്നു; കൂടുതൽ താരങ്ങൾക്കു കൂടി കൊവിഡ്; നാളെ നടക്കാനിരുന്ന മത്സരവും മാറ്റി വച്ചു

പനജി: കേരള ബ്ലാസ്റ്റേഴ്‌സ് നിരയിൽ പിടിവിടാതെ കൊവിഡ് പടർന്നു പിടിച്ചു തുടങ്ങിയതോടെ തുടർച്ചയായ രണ്ടാം മത്സരവും മാറ്റി വച്ചു. താരങ്ങൾക്കിടയിലാണ് കൊവിഡ് അതിരൂക്ഷമായ രീതിയിൽ പടർന്നു പിടിച്ചിരിക്കുന്നത്. എ ടി കെ ബഗാനുമായുള്ള കേരളാ ബ്‌ളാസ്റ്റേഴ്സിന്റെ നാളത്തെ മത്സരം മാറ്റിവച്ചു. ബ്‌ളാസ്റ്റേഴ്‌സ് നിരയിലെ നിരവധി താരങ്ങൾക്ക് കൊവിഡ് ബാധിച്ചതിനാലാണ് മത്സരം മാറ്റിവയ്ക്കുന്നതെന്ന് ഐ എസ് എൽ ഔദ്യോഗികമായി അറിയിച്ചു.

Advertisements

നാളത്തെ കളിക്ക് ആവശ്യമായ താരങ്ങളെ ഗ്രൗണ്ടിൽ ഇറക്കാൻ ബ്‌ളാസ്റ്റേഴ്‌സിന് സാധിക്കാത്തതിനാലാണ് മത്സരം മാറ്റിവയ്ക്കുന്നതെന്ന് ഐ എസ് എല്ലിന്റെ പത്രകുറിപ്പിൽ വ്യക്തമാക്കി. ഇന്ന് നടത്തേണ്ടിയിരുന്ന കേരളാ ബ്‌ളാസ്റ്റേഴ്‌സിന്റെ പത്രസമ്മേളനവും നടന്നില്ല. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബ്‌ളാസ്റ്റേഴ്‌സ് താരങ്ങളാരും പരിശീലനത്തിനും ഇറങ്ങിയിരുന്നില്ല. 11 മത്സരങ്ങളിൽ നിന്ന് 20 പൊയിന്റുകളുമായി ബ്‌ളാസ്റ്റേഴ്‌സ് ആണ് ഇപ്പോഴും പൊയിന്റ് നിലയിൽ ഒന്നാമത്. എന്നാൽ ഭൂരിപക്ഷം താരങ്ങൾക്കും കൊവിഡ് പിടിപ്പെട്ട ടീമിന്റെ തുടർന്നുള്ള മത്സരങ്ങളിലെ പ്രകടനം നിർണായകമാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം നേരത്തെ മാറ്റിവച്ച എ ടി കെ ബഗാനും ഒഡീഷ എഫ് സിയുമായുള്ള മത്സരം ജനുവരി 23ന് രാത്രി 9.30ന് നടക്കുമെന്ന് ഐ എസ് എൽ അറിയിച്ചു. ജനുവരി എട്ടിനായിരുന്നു ആദ്യം മത്സരം നടക്കേണ്ടിയിരുന്നത്. എന്നാൽ കൊവിഡിനെ തുടർന്ന് മത്സരം മാറ്റിവയ്ക്കുകയായിരുന്നു.

Hot Topics

Related Articles