ശ്രീകണ്ഠീരവ സ്റ്റേഡിയം വീണ്ടും കേരളാ ബ്ലാസ്റ്റേഴ്സിന് ബാലികേറാമലയായി :  മുംബെയ്ക്ക് വിജയം 

ബംഗളൂരു: ബംഗളൂരു എഫ്.സിയുടെ ഹോംഗ്രൗണ്ടായ ശ്രീകണ്ഠീരവ സ്റ്റേഡിയം വീണ്ടും കേരളാ ബ്ലാസ്റ്റേഴ്സിന് ബാലികേറാമലയായി.കഴിഞ്ഞ സീസണിലെ പ്ലേ ഓഫില്‍ സുനില്‍ ഛെത്രിയുടെ വിവാദ ഫ്രീകിക്ക് ഗോളിലൂടെ തങ്ങളെ കരയിച്ച ബംഗളൂരുവിനോട് പകരം വീട്ടാനെത്തിയ കേരളാ ബ്ലാസ്റ്റേഴ്സ് ഇത്തവണയും ശ്രീകണ്ഠീരവയില്‍ നിന്ന് തോറ്റുമടങ്ങി. കിലോമീറ്ററുകള്‍ താണ്ടിയെത്തി പ്രിയ ടീമിനായി ഗാലറിയില്‍ ആവേശത്തിരയൊരുക്കിയ മഞ്ഞപ്പടയേയും കരയിച്ച്‌ ഐ.എസ്.എല്ലില്‍ ഇന്നലെ നടന്ന വാശിയേറിയ പോരാട്ടത്തില്‍ ഏകപക്ഷീയമായ ഒരുഗോളിനാണ് ബ്ലാസ്റ്റേഴ്സ് ഇന്നലെ ബംഗളൂരുവിനോട് തോറ്റത്. 89-ാം മിനിട്ടില്‍ ജാവി ഹെർണാണ്ടസാണ് ബംഗളൂരുവിന്റെ ജയമുറപ്പിച്ച ഗോള്‍ നേടിയത്.

Advertisements

അവസാനം വരെ പൊരുതി നോക്കിയെങ്കിലും കേരളാ ബ്ലാസ്‌റ്റേഴ്സിന് വലകുലുക്കാനായില്ല. ഡയമന്റക്കോസിന്റെ നേതൃത്വത്തില്‍ പലതവണ ബ്ലാസ്റ്റേഴ്സ് ഗോളിനടുത്ത് വരെ പലതവണ എത്തിയെങ്കിലും നിർഭാഗ്യവും ബംഗളൂരു ഗോളി ഗുർപ്രീത് സന്ധുവും പ്രതിരോധ നിരയും വിലങ്ങ് തടിയായി. മറുവശത്ത് ബംഗളൂരുവും നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെടുത്തി. ക്യാപ്ടൻ സുനില്‍ ഛെത്രി രണ്ട് സുവർണാവസരങ്ങള്‍ നഷ്ടപ്പെടുത്തി. ക്രോസ് ബാറിന് കീഴില്‍ ബ്ലാസ്റ്റേഴ്സ് ഗോളി കരണ്‍ജിത്ത് മികച്ച രണ്ട സേവുകള്‍ നടത്തി. ജയത്തോടെ ബംഗളൂരു പോയിന്റ് ടേബിളില്‍ ആറാം സ്ഥാനത്തേക്കുയർന്നു. ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്താണ്. ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ ഇതുവരെ കളിച്ച ആറ് മത്സരത്തിലും ബ്ലാസ്‌റ്റേഴ്സിന് ജയിക്കാനായിട്ടില്ല. ഇന്നലത്തേതും കൂട്ടി ഇവിടെ ബ്ലാസ്റ്റേഴ്സിന്റെ അഞ്ചാം തോല്‍വിയാണ് ഇവിടത്തേത്ത്. ഒരു മത്സരം സമനിലയായി. കഴിഞ്ഞ സീസണിലെ പ്ലേഓഫില്‍. എക്സ്ട്രാ ടൈമില്‍ സുനില്‍ ഛെത്രിയുടെ വിവാദ ഫ്രീകിക്ക് ഗോളില്‍ തോറ്റതിന് ശേഷം ബ്ലാസ്റ്റേഴ്സ് കണ്ണഠീരവയില്‍ കളിച്ച ആദ്യ മത്സരമായിരുന്നു ഇന്ന്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേരളാതാരങ്ങള്‍ തയ്യാറാകുന്നതിന് മുന്നേയാണ് ഛെത്രി ഫ്രീകിക്കെടുത്തതെന്നും ഇതില്‍ പ്രതിഷേധിച്ച്‌ ബ്ലാസ്റ്റേഴ്സ് കോച്ച്‌ വുകോമനോവിച്ച്‌ താരങ്ങളുമായി ബോയ്‌ക്കോട്ട് നടത്തിയിരുന്നു. സംഭവത്തില്‍ വുകോമനോവിച്ചിന് വിലക്കും ബ്ലാസ്റ്റേഴ്സിന് പിഴശിക്ഷയും ലഭിച്ചിരുന്നു. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ മുംബയ് സിറ്റി എഫ്.സി രണ്ടിനെതിരെ മൂന്ന് ഗോലുകള്‍ക്ക് പഞ്ചാബ് എഫ്.സിയെ കീഴടക്കി. ഇകർ ഗുറോറ്റ്‌സെന്ന ഇരട്ടഗോളുകളുമായി മുംബയ്‌യുടെ വിജയശില്പിയായി. ലല്ലിയാൻസുവാല ചാംഗ്തെ മുംബയ്‌ക്കായി ഒരുഗോള്‍ നേടി. മാദിദ് തലാലും വില്‍മർ ജോർദാൻ ഗില്ലുമാണ പഞ്ചാബിനായി സ്കോർ ചെയ‌്തത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.