കൊച്ചി: ഐഎസ്എൽ പ്ളേ ഓഫിൽ സ്ഥാനം ഉറപ്പിച്ച് കേരള ബ്ളാസ്റ്റേഴ്സ്. ഇന്ന് നടന്ന മത്സരത്തിൽ ചെന്നൈയിനോട് എഫ് സി ഗോവ പരാജയപ്പെട്ടതോടെയാണ് മഞ്ഞപ്പട പ്ളേ ഓഫ് യോഗ്യത നേടിയത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ചെന്നൈയുടെ ജയം.
നിലവിൽ 31 പോയിന്റ് നേട്ടവുമായി ബ്ളാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ മൂന്നാമതാണ്. അതിനാൽ അവശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ പരാജയം രുചിച്ചാലും ബ്ളാസ്റ്റേഴ്സിന് പ്ളേ ഓഫിൽ നിന്ന് പുറത്തു പോകേണ്ടി വരില്ല. എടികെ മോഹൻ ബഗാനും ഹൈദരാബാദ് എഫ്സിയുമാണ് ഇനിയുള്ള മത്സരങ്ങളിൽ കേരള ബ്ളാസ്റ്റേഴ്സിന്റെ എതിരാളികൾ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പരിശീലകൻ ഇവാൻ വുകോമനോവിച്ചിന് കീഴിൽ തുടർച്ചയായി രണ്ടാം തവണയാണ് മഞ്ഞപ്പട പ്ളേ ഓഫിലെത്തുന്നത്. കഴിഞ്ഞ തവണ ഫൈനലിൽ പരാജയപ്പെട്ടെങ്കിലും വീണ്ടും പ്ളേ ഓഫ് യോഗ്യത നേടിയതോടെ കപ്പുയർത്താമെന്ന ശുഭപ്രതീക്ഷയിലാണ് ബ്ളാസ്റ്റേഴ്സിന്റെ ആരാധകരുള്ളത്.