കപ്പടിച്ചില്ല, കലിപ്പടക്കാനാവാതെ കണ്ണീരോടെ കേരളം..! ആവേശക്കോട്ടകെട്ടി ഹൈദരാബാദ്; താരമായി കട്ടിമണി

ഗോൾ: ആറു വർഷത്തെ ഇടവേളയ്ക്കു ശേഷമുള്ള മൂന്നാം ഫൈനലിലും കേരളത്തിൽ കണ്ണീർ തന്നെ. നിർണ്ണായകമായ മത്സരത്തിൽ ഹൈദാരാബാദിനോട് പെനാലിറ്റി ഷൂട്ട് ഔട്ടിൽ തോറ്റു പുറത്താകാനായിരുന്നു കേരളത്തിന്റെ വിധി. ഒരൊറ്റ ഷോട്ട് മാത്രം കേരളം വലയിൽ എത്തിച്ചപ്പോൾ ഷൂട്ടൗട്ടിലെ ബ്ലാസ്‌റ്റേഴ്‌സിന്റെ മൂന്നു കിക്കുകൾ തടുത്തിട്ട ഹൈദരാബാദ് ഗോളി കട്ടിമണി താരമായി മാറി. മുഴുവൻ സമയത്തും, എക്‌സ്ട്രാ ടൈമിലും (01-01) സമനില ആയതോടെയാണ് കളി പെനാലിറ്റിയിലേയ്ക്കു നീണ്ടത്.

Advertisements

മത്സരത്തിൽ ആദ്യം മുതൽ തന്നെ ഇരു ടീമുകളും ആവേശകരമായ കളിയാണ് പുറത്തെടുത്തത്. ആദ്യ പകുതി ആവേശകരമായിരുന്നെങ്കിലും ഗോൾ രഹിതമായിരുന്നു. ഈ ഗോളില്ലാകളിയ്ക്ക് അറുതി വരുത്തി ആദ്യം ഗോളടിച്ചത് കേരളമായിരുന്നു. 70 ആം മിനിറ്റിൽ കെ.പി രാഹുലിന്റെ ഗോളിലൂടെ കേരളം മുന്നിലെത്തി. ഈ ഗോളിൽ പിടിച്ചു നിന്ന് കളി അവസാനിപ്പിക്കാൻ കേരളം തയ്യാറെടുക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഗോൾ പോസ്റ്റിന്റെ അങ്ങ് ദൂരെ നിന്ന് കേരളത്തിന്റെ വലയിൽ പന്തെത്തിയത്. കോട്ടയത്ത് വേരുകളുള്ള ഹൈദരാബാദ് താരം ടവേരയുടെ ഗോൾ ഗില്ലിനെ അതിമനോഹരമായി കബളിപ്പിച്ച് വലയിലെത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പിന്നാലെ കളി എക്‌സ്ട്രാ ടൈമിലേയ്ക്കു നീണ്ടെങ്കിലും അവിടെയും ഗോൾ വന്നില്ല. പെനാലിറ്റിയിൽ കേരളത്തിനു വേണ്ടി ഗോളെടുത്ത അഡ്രിയാൻ ലൂണിയുടെ ഷോട്ട് ഹൈദരാബാദ് ഗോൾ കീപ്പർ കട്ടിമണി തട്ടിയകറ്റി. ഹൈദരാബാദിന്റെ ആദ്യ ഷോട്ട് കൃത്യമായി വലയിൽ ചെയ്തു. ഇതോടെ കേരളം കടുത്ത സമ്മർദത്തിലായി. രണ്ടാമത് ഷോട്ടെടുക്കാൻ എത്തിയ നിഷുകുമാറിന്റെ ഷോട്ടും കട്ടിമണി തട്ടിയകറ്റി. ആദ്യത്തെ ഫൗളിന് ശേഷം രണ്ടാം തവണ അവസരം കിട്ടിയെങ്കിലും, ഇതും തട്ടിയകറ്റി കേരള ബ്ലാസ്റ്റേഴ്‌സിനു മുന്നിൽ വില്ലനായി മാറി കട്ടിമണി. ഹൈദരാബാദിന്റെ രണ്ടാം ഷോട്ട് എടുത്ത സിനേറിയോ പോസ്റ്റിനു മുകലിലൂടെ അടിച്ചു പറത്തിയത് കേരളത്തിനു അൽപം ആശ്വാസം നൽകി.

കേരളത്തിന്റെ മൂന്നാം ഷോട്ട് എടുത്ത ചെഞ്ചോയുടെ പന്ത് വലയിലെത്തിയതോടെ കളി വീണ്ടും തുല്യതയിലായി. എന്നാൽ, ഗില്ലിനെ നിശ്ചലനാക്കി പന്ത് വലയിലെത്തിച്ച് കാസാ കമാറ വീണ്ടും ഹൈദരാബാരിനെ മുന്നിലെത്തിച്ചു. സ്‌കോർ (02-01). പിന്നീട് കേരളത്തിനു വേണ്ടി ഷോട്ടെടുത്ത ജിക്‌സൺ സിങിന്റെ ഷോട്ടും കട്ടിമണി കുത്തിയകറ്റി. ഇതോടെ അവസാന ഷോട്ട് കേരളത്തിന്റെ വലയിലെത്തിയാൽ ഹൈദരാബാദിന് ജയിക്കാമെന്ന സ്ഥിതിതിയി. പന്തിന്റെ ഗതിയറിയാതെ അവസാന ഷോട്ടിൽ എടുത്ത് ചാടിയ ഗില്ലിന് പിഴച്ചതോടെ ഹൈദരാബാദിന് ഉജ്വല വിജയം. കേരളത്തിന് മൂന്നാം ഫൈനലിലും തോൽവി.

Hot Topics

Related Articles