നാലു വർഷത്തെ ഇടവേള കഴിഞ്ഞ് കൊമ്പന്മാരെത്തുന്നു പ്‌ളേ ഓഫിലേയ്ക്ക്; പ്ലേ ഓഫിൽ എത്തിയപ്പോഴെല്ലാം ഫൈനൽ കളിച്ച ഓർമ്മയിൽ ആവേശത്തോടെ ആരാധകർ; പൊട്ടിത്തെറിക്കാൻ അവസാന മത്സരത്തിൽ എതിരാളികൾ ഗോവ

മഡ്ഗാവ്: കഴിഞ്ഞ നാല് വർഷത്തെ ദയനീയ പ്രകടനങ്ങൾ കേരള ബ്‌ളാസ്റ്റേഴ്‌സ് ആരാധകർക്ക് തത്ക്കാലത്തേക്ക് മറക്കാം. ഐ എസ് എൽ പൊയിന്റ് പട്ടികയിലെ ആദ്യ നാലു സ്ഥാനക്കാരിൽ ഒരാളായി കേരള ബ്‌ളാസ്റ്റേഴ്‌സ് സെമിഫൈനൽ യോഗ്യത നേടി. ഇത് മൂന്നാം തവണയാണ് ബ്‌ളാസ്റ്റേഴ്‌സ് സെമിഫൈനലിലേക്ക് യോഗ്യത നേടുന്നത്. ഐ എസ് എൽ ആദ്യ എഡിഷനായ 2014ലും സ്റ്റീവ് കോപ്പലിന് കീഴിൽ 2016ലുമാണ് ബ്‌ളാസ്റ്റേഴ്‌സ് ഇതിന് മുമ്പ് സെമിഫൈനലിലേക്ക് യോഗ്യത നേടുന്നത്. ഇതിന് മുമ്പ് സെമിഫൈനലിൽ കടന്നപ്പോഴെല്ലാം ബ്ളാസ്റ്റേഴ്‌സ് ഫൈനലിലേക്കും യോഗ്യത നേടിയിട്ടുണ്ടെന്നത് ബ്ളാസ്റ്റേഴ്‌സ് ആരാധകർക്ക് സന്തോഷം നൽകുന്ന കാര്യമാണ്.

Advertisements

ശനിയാഴ്ച നടന്ന ഹൈദരാബാദ് – മുംബയ് സിറ്റി മത്സരത്തിൽ മുംബയെ ഹൈദരാബാദ് പരാജയപ്പെടുത്തിയതോടെയാണ് ബ്ളാസ്റ്റേഴ്‌സിന് സെമിഫൈനൽ പ്രവേശനം ഉറപ്പായത്. ഇക്കൊല്ലം സെമിഫൈനൽ പ്രവേശനം നേടുന്ന അവസാനത്തെ ടീമാണ് ഇവാൻ വുകോമാനോവിച്ച് പരിശീലിപ്പിക്കുന്ന കേരള ബ്ളാസ്റ്റേഴ്‌സ്. ജംഷഡ്പൂർ എഫ് സി, എ ടി കെ മോഹൻ ബഗാൻ, ഹൈദരാബാദ് എഫ് സി എന്നിവർ ഇതിനോടകം തന്നെ സെമിഫൈനൽ യോഗ്യത നേടികഴിഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഞായറാഴ്ച എഫ് സി ഗോവയുമായാണ് ബ്ളാസ്റ്റേഴ്‌സിന്റെ ലീഗ് റൗണ്ടിലെ അവസാന മത്സരം. ആ മത്സരത്തിന്റെ ഫലം ഏതായാലും പൊയിന്റ് പട്ടികയിൽ സ്ഥാനചലനം ഒന്നും ഇനി ഉണ്ടാകാൻ പോകുന്നില്ല. ഇന്നലെ നിലവിലെ ചാമ്പ്യന്മാരായ മുംബയ് സിറ്റിക്ക് സെമി ഫൈനലിൽ പ്രവേശിക്കണമെങ്കിൽ വിജയം കൂടിയേ തീരുമായിരുന്നുളളൂ. ഇന്നത്തെ കളി വിജയിച്ചിരുന്നെങ്കിൽ മുംബയ്ക്ക് 20 മത്സരങ്ങളിൽ നിന്ന് 34 പൊയിന്റ് ആകുമായിരുന്നു. എങ്കിൽ പോലും നാളെ നടക്കുന്ന അവസാന മത്സരത്തിൽ ബ്ളാസ്റ്റേഴ്‌സിന് സമനില നേടിയാൽ സെമിയിൽ എത്താൻ സാധിക്കുമായിരുന്നു. നിലവിൽ 19 കളികളിൽ നിന്ന് 33 പൊയിന്റുകളാണ് ബ്ളാസ്റ്റേഴ്‌സിന് ഉള്ളത്.

മത്സരത്തിൽ 2-1നാണ് ഹൈദരാബാദ് മുംബയ് സിറ്റിയെ തകർത്തത്. 14ാം മിനിട്ടിൽ ദനുവും 41ാം മിനിട്ടിൽ ചിയാനിസും ഹൈദരാബാദിന്റെ ഗോളുകൾ നേടി. 76ാം മിനിട്ടിൽ മുംബയ് സിറ്റിക്ക് വേണ്ടി ഫാൾ ആശ്വാസഗോൾ നേടി.

Hot Topics

Related Articles