കേരളാ ബ്ലാസ്റ്റേഴ്സുമായുള്ള കരാർ പുതുക്കി ക്ലബ്ബിന്റെ ക്യാപ്റ്റനും ക്ലബിന് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച വിദേശ താരവുമായ അഡ്രിയാൻ ലൂണ. ക്ലബ്ബുമായുള്ള കരാർ 2027 വരെയാണ് നീട്ടിയത്. കഴിഞ്ഞ മൂന്നു സീസണുകളിൽ ക്ലബിനൊപ്പം ഉണ്ടായിരുന്ന അഡ്രിയാൻ ലൂണ മൈതാനത്തിനകത്തും പുറത്തും ക്ലബിന് വേണ്ടി അസാധാരണമായ പ്രകടനവും നേതൃത്വപാടവവും അർപ്പണബോധവും പ്രകടിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിൻ്റെ ശ്രദ്ധേയമായ പ്രകടനങ്ങൾ ആരാധകരുടെ പ്രശംസ നേടിയെടുക്കുക മാത്രമല്ല, ഇന്ത്യൻ സൂപ്പർ ലീഗിലെ പ്രധാന കളിക്കാരനെന്ന പദവി നേടി കൊടുക്കുകയും ചെയ്തു.
ലൂണയുടെ കരാർ നീട്ടിയതിലൂടെ ശക്തവും സുസ്ഥിരവുമായ അടിത്തറ കെട്ടിപ്പടുക്കാനുള്ള ക്ലബ്ബിൻ്റെ ലക്ഷ്യത്തെയാണ് ചൂണ്ടിക്കാണിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയെ ലീഗിൽ മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിക്കുമെന്ന് ക്ലബ്ബിന് ആത്മവിശ്വാസമുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേരള ബ്ലാസ്റ്റേഴ്സ് എഫ്സി അഡ്രിയാൻ ലൂണയ്ക്കൊപ്പം അവിസ്മരണീയമായ നിരവധി നിമിഷങ്ങൾക്കായി കാത്തിരിക്കുന്നു, അദ്ദേഹത്തിൻ്റെ സാന്നിധ്യം ക്ലബ്ബിൻ്റെ വിജയത്തിന് സഹായിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് ക്ലബ് ഔദ്യോഗികമായി അറിയിച്ചു.