ന്യൂഡൽഹി : കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഡുറൻഡ് കപ്പ് സ്ക്വാഡ് പ്രഖ്യാപിച്ചു. തായ്ലൻഡില് നടക്കുന്ന പ്രീസീസണ് കഴിഞ്ഞ് കൊല്‍ക്കത്തയില്‍ എത്തിയ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഇന്ന് ആണ് ടീം പ്രഖ്യാപിച്ചത്.സിഐഎസ്എഫ്, പഞ്ചാബ് എഫ്സി, മുംബൈ സിറ്റി എഫ്സി എന്നിവർക്ക് ഒപ്പം ആണ് കേരള ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പില്‍ ഉള്ളത്.ബ്ലാസ്റ്റേഴ്സ് ഓഗസ്റ്റ് 1 ന് മുംബൈ സിറ്റി എഫ്സിക്കെതിരെ കളിച്ചു കൊണ്ട് തങ്ങളുടെ ഡ്യൂറാൻഡ് കപ്പ് കാമ്ബെയ്ൻ ആരംഭിക്കും. ഇതിനുശേഷം ഓഗസ്റ്റ് 4-ന് പഞ്ചാബ് എഫ്സിയും ഓഗസ്റ്റ് 10-ന് സിഐഎസ്എഫും ബ്ലാസ്റ്റേഴ്സിന് എതിരെ കളിക്കും.
ഫോർവേഡ് ജൗഷുവ സോട്ടിരിയോയും മിഡ്ഫീല്‍ഡർ വിബിൻ മോഹനനും പരിക്ക് കാരണം ടീമില്‍ ഇല്ല. ഡിഫൻഡർ പ്രബീർ ദാസ് വ്യക്തിപരമായ കാരണങ്ങളാല്‍ ടീമില്‍ ഇല്ല. ഗോള്‍കീപ്പർ സച്ചിൻ സുരേഷ് വീണ്ടും കൊല്‍ക്കത്തയില്‍ ടീമിനൊപ്പം ചേർന്നു. പുതുതായി ഒപ്പിട്ട ഡിഫൻഡർ അലക്സാണ്ടർ കോഫ് അടുത്ത ആഴ്ച കൊല്‍ക്കത്തയില്‍ എത്തും എന്നും ക്ലബ് അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
KERALA BLASTERS FC Durand Cup squad
Goalkeepers: Sachin Suresh, Nora Fernandes, Som Kumar, Mohammed Arbaz
Defenders: Milos Drincic, Sandeep Singh, Hormipam Ruivah, Pritam Kotal, Alexandre Coeff, Aiban Dohling, Muhammed Saheef, Naocha Singh
Midfielders: Adrian Luna, Freddy Lallawmawma, Vibin Mohanan, Danish Farooq, Mohammed Azhar, Yoihenba Meitei, Sagolsem Bikash Singh, Saurav Mandal, Bryce Miranda, Rentlei Lalthanmawia
Forwards: Noah Sadaoui, Kwame Peprah, Rahul Kannoly Praveen, Ishan Pandita, Mohammed Aimen, Sreekuttan MS, Muhammed Ajsal