കേരള ബ്ലാസ്‌റ്റേഴ്‌സിന് ഹാപ്പി ക്രിസ്മസ്! മിന്നും ജയത്തോടെ മൂന്നാം സ്ഥാനത്തേയ്ക്കു കുതിച്ചു കയറി ബ്ലാസ്‌റ്റേഴ്‌സ്

ഗോവ: മിന്നും ജയത്തോടെ ഐഎസ്എല്ലിന്റെ കൊവിഡാനന്തരപതിപ്പിൽ ബ്ലാസ്റ്റേഴ്‌സ് മുന്നോട്ടേയ്ക്കു കുതിക്കുന്നു. തുടർച്ചയായ രണ്ടാം മത്സരത്തിലും കരുത്തരായ എതിരാളികളെ മൂന്നു ഗോളിന് തവിടുപൊടിയാക്കി കേരള ബ്ലാസ്റ്റേഴ്‌സ് കരുത്തു കാട്ടി. മുംബൈയ്ക്കു പിന്നാലെ ചെന്നൈയ്യിൻ എഫ്‌സിയെയും തകർത്തു കൊണ്ടാണ് ബ്ലാസ്റ്റേഴ്‌സ് വിജയ വഴിയിൽ തുടരുന്നത്. ബുധനാഴ്ചത്തെ വിജയത്തോടെ കേരള ബ്ലാസ്‌റ്റേഴ്‌സ് ടൂർണമെന്റ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേയ്ക്കു കുതിച്ചു കയറി.

Advertisements

മത്സരത്തിന്റെ ഒൻപതാം മിനിറ്റിൽ കിടിലൻ ഗോളിലൂടെ അർജന്റേനിയൻ താരം പെരേര ഡയസ് ബ്ലാസ്റ്റേഴ്‌സിന്റെ അക്കൗണ്ട് തുറന്നു. സീസണിലെ മൂന്നാം ഗോൾ നേടിയ മലയാളി താരം സഹൽ അബ്ദുൾ സമദ് 38 ആം മിനിറ്റിൽ ബ്ലാസ്‌റ്റേഴ്‌സിനെ മുന്നിലെത്തിച്ചു. ചെന്നൈയിൻ എഫ്‌സിയുടെ പ്രതിരോധത്തിൽ തട്ടിത്തെറിച്ചു വന്ന, രണ്ടാം ഷോട്ട് വലയിലെത്തിച്ചാണ് ബ്ലാസ്‌റ്റേഴ്‌സ് പൊട്ടിത്തെറിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

79 ആം മിനിറ്റിൽ ലൂണയുടെ ഗോളിലൂടെ ബ്ലാസ്‌റ്റേഴ്‌സ് കണക്ക് പട്ടിക പൂർത്തിയാക്കി. ഇതോടെ ഏഴു മത്സരങ്ങളിൽ നിന്നും 12 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് എത്തി.

Hot Topics

Related Articles