പനജി: ഐഎസ്എല്‍ ഫൈനലിനായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് ഇപ്പോള്‍ ചിരിക്കണോ അതോ കരയണോ എന്ന അവസ്ഥയാണ്. പരിശീലകന്‍ ഇവാന്‍ വുക്കൊമനോവിച്ചിന്റെ മാധ്യമ സമ്മേളനത്തിലാണ് സന്തോഷവും ആശങ്കയും നല്‍കുന്ന വാര്‍ത്ത പങ്കുവച്ചത്. ഹൈദരാബാദ് എഫ്‌സിക്കെതിരായ ഫൈനല്‍ മത്സരത്തില്‍ അഡ്രിയന്‍ ലൂണ കളിച്ചേക്കില്ലെന്നു പറഞ്ഞ കോച്ച്, സഹല്‍ അബ്ദുല്‍ സമദ് ഫൈനല്‍ കളിച്ചേക്കുമെന്ന സൂചന നല്‍കി.
ലൂണ ഫൈനല്‍ കളിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയതോടെ ആരാധകര്‍ നിരാശയിലാണ്. ജംഷഡ്പുരിനെതിരായ 2ാം പാദ സെമിക്കു മുന്‍പ് പരിശീലനത്തിനിടെ പരുക്കേറ്റ മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് ഫൈനലിന്റെ ഭാഗമാകില്ലെന്ന നിരാശയിലായിരുന്നു ആരാധകര്‍. എന്നാല്‍ സഹലിന്റെ പരുക്കു ഗൗരവമുള്ളതല്ലെന്നു മാധ്യമ സമ്മേളനത്തില്‍ പറഞ്ഞ കോച്ച്, ഫൈനലില്‍ സഹല്‍ കളിച്ചേക്കുമെന്നു സൂചനയും നല്‍കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലൂണ മെഡിക്കല്‍ സംഘത്തിനൊപ്പമാണുള്ളതെന്നു പറഞ്ഞ കോച്ച്, താരത്തിന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതായും സ്ഥിരീകരിച്ചു.’ഗോവയിലെ ആരാധക സാന്നിധ്യം ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. സീസണില്‍ ഉടനീളം അവര്‍ ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. ടീം അവരോട് ഏറെ കടപ്പെട്ടിരിക്കുന്നു. ഹൈദരാബാദിനെ ബഹുമാനിച്ചുതന്നെ കളത്തിലിറങ്ങും’- വുക്കൊമനോവിച്ചിന്റെ വാക്കുകള്‍.