കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്സ് താരം മാർക്കോ ലെസ്കോവിച്ച് ക്ലബ് വിട്ടു. സീസണിൽ ബ്ലാസ്റ്റേഴ്സ് വിടുന്ന അഞ്ചാമത്തെ താരമാണ് ലെസ്കോവിച്ച്. മുമ്പ് ദിമിത്രിയോസ് ഡയമന്റക്കോസ്, കരൺജിത്ത് സിംഗ്, ലാറ ശർമ്മ, ഡെയ്സുകെ സകായി തുടങ്ങിയവർ ബ്ലാസ്റ്റേഴ്സ് വിട്ടിരുന്നു. പുതിയ താരങ്ങളുമായി ടീം ശക്തിപ്പെടുത്തുകയാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന്റെ ഉദ്ദേശമെന്നാണ് സൂചനകൾ.
2021ലാണ് ക്രൊയേഷ്യൻ പ്രതിരോധ താരം മാർക്കോ ലെസ്കോവിച്ച് കേരളാ ബ്ലാസ്റ്റേഴ്സിനൊപ്പം ചേർന്നത്. ഇന്ത്യൻ സൂപ്പർ ലീഗിൽ 48 മത്സരങ്ങളിൽ താരം കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ അഡ്രിയാൻ ലൂണയുടെയും ദിമിത്രിയോസ് ഡയമന്റക്കോസിന്റെയും അഭാവത്തിൽ ബ്ലാസ്റ്റേഴ്സിന്റെ നായകനായിരുന്നു ലെസ്കോവിച്ച്. പ്രതിരോധത്തിലെ താരത്തിന്റെ ശക്തമായ സാന്നിധ്യം മഞ്ഞപ്പടയുടെ ആരാധകരുടെ മനസിൽ ഇടം നേടിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ സീസണിൽ നോക്കൗട്ട് റൗണ്ടിൽ ഒഡീഷയോട് തോറ്റാണ് ബ്ലാസ്റ്റേഴ്സ് പുറത്തായത്. പിന്നാലെ പരിശീലകൻ ഇവാൻ വുക്കോമനോവിച്ച് ക്ലബ് വിട്ടിരുന്നു. അതിന് ശേഷമാണ് താരങ്ങളുടെ കൊഴിഞ്ഞുപോക്കും ഉണ്ടാകുന്നത്. പകരക്കാരായി മികച്ച താരങ്ങൾ ക്ലബിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് മഞ്ഞപ്പടയുടെ ആരാധകർ.