കൊച്ചി: ഐ.എസ്.എല്ലിൽ മിന്നും പ്രകടനം തുടരുന്ന കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും രണ്ടു താരങ്ങൾ ഗോകുലത്തിലേയ്ക്ക്. കേരളാ ബ്ളാസ്റ്റേഴ്സിന്റെ മലയാളി താരങ്ങളായ ശ്രീക്കുട്ടനും അബ്ദുൾ ഹക്കുവുമാണ് ബ്ലാസ്റ്റേഴ്സ് വിട്ട് ഗോകുലത്തിലേയ്ക്കു താല്കാലികാടിസ്ഥാനത്തിൽ പോകുന്നത്.
അടുത്ത ഐ ലീഗ് സീസണിനു വേണ്ടി ലോൺ അടിസ്ഥാനത്തിലാണ് ഇരുവരും ഗോകുലത്തിൽ ചേരുന്നത്. കഴിഞ്ഞ സീസണിലെ കേരളാ പ്രീമിയർ ലീഗിൽ ബ്ളാസ്റ്റേഴ്സിന്റെ റിസർവ് ടീമിന് വേണ്ടി ഇരുവരും ഭേദപ്പെട്ട പ്രകടനമായിരുന്നു കാഴ്ചവച്ചത്. ഇരുവരും ഐ എസ് എൽ പ്രീസീസൺ ക്യാമ്ബിന്രെ ഭാഗമായിരുന്നെങ്കിലും ഹക്കുവിന് മാത്രമാണ് ഐ എസ് എൽ ടീമിലേക്ക് സെലക്ഷൻ ലഭിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഹക്കു ഇതുവരെയായും 15 മത്സരങ്ങളിൽ ബ്ളാസ്റ്റേഴ്സിന് വേണ്ടി കളത്തിലിറങ്ങിയെങ്കിലും കാര്യമായ പ്ളേയിംഗ് ടൈം ലഭിച്ചിരുന്നില്ല. ഗോകുലം കേരളയുടെ നിരയിലേക്ക് എത്തുമ്പോൾ ഹക്കുവിന്റെ ആ പ്രശ്നത്തിന് ഒരു പരിധി വരെ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷ.
ഗോകുലം കേരളയുടെ ടീമിലേക്ക് എത്തുന്നതിലൂടെ ഇരു താരങ്ങൾക്കും വളരെ വലിയ അവസരമാണ് ലഭിച്ചിരിക്കുന്നതെന്നും രണ്ട് പേർക്കും വളരെ അത്യാവശ്യമായ ഗെയിം ടൈം ഇതിലൂടെ ലഭിക്കുമെന്നും ബ്ളാസ്റ്റേഴ്സിന്റെ സ്പോർടിംഗ് ഡയറക്ടർ കരോളിസ് സ്കിൻകിസ് പറഞ്ഞു. ഐ ലീഗിൽ ശോഭിക്കാനുള്ള കഴിവ് രണ്ട് താരങ്ങൾക്കും മതിയാവോളം ഉണ്ടെന്നും ചുരുങ്ങിയ സമയം കൊണ്ട് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ ഇരുവർക്കും സാധിക്കട്ടെയെന്നും സ്കിൻകിസ് ആശംസിച്ചു.