ബംബോലിം : ബെംഗളുരു എഫ്.സിയെ 1-1ന് സമനിലയില്‍ തളച്ച് ബ്ളാസ്റ്റേഴ്സ്.
ഐ.എസ്.എല്ലില്‍ ഞായറാഴ്ച നടന്ന മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ ബെംഗളുരു എഫ്.സിയെ സമനിലയില്‍ തളച്ച് കേരള ബ്ളാസ്റ്റേഴ്സ്.ആദ്യം ഗോൾ നേടി ബാംഗ്ലൂരിന് ആശ നൽകിയ ആഷിഖ് ഒടുവിൽ സെൽഫ് ഗോൾ നേടി ടീമിന്റെ വില്ലനായി. കേരത്തിന് പ്രിയപ്പെട്ടവനും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
85-ാം മിനിട്ടില്‍ ബോക്സിന് പുറത്തുനിന്ന് നേടിയ ഗോളിലൂടെ ബെംഗളുരുവിനെ മുന്നിലെത്തിച്ച മലയാളി താരം ആഷിഖ് കരുണിയന്റെ ബൂട്ടില്‍ നിന്ന് 88-ാം മിനിട്ടില്‍ സെല്‍ഫ് ഗോൾ പിറന്നു. ഈ ഗോളാണ് കളി സമനിലയിലാക്കിയത്.
ബോക്സിന് പുറത്തുനിന്ന് ആഷിഖ് തൊടുത്ത ഷോട്ട് ബ്ളാസ്റ്റേഴ്സ് ഗോളി അല്‍ബിനോയുടെ കൈകളിലൂടെയാണ് വലയില്‍ കയറിയത്. ഇതോടെ വിജയമുറപ്പിച്ച ബെംഗളുരുവിന് പക്ഷേ നാലുമിനിട്ടിന് ശേഷം ആഷിഖിലൂടെത്തേെ പന്ത് സ്വന്തം വലയില്‍ കയറുന്നത് കാണേണ്ടിവന്നു.
സീസണിലെ മൂന്ന് മത്സരങ്ങളില്‍ രണ്ടാം സമനില നേടിയ ബ്ളാസ്റ്റേഴ്സ് രണ്ട് പോയിന്റുമായി എട്ടാം സ്ഥാനത്താണ്. നാലു പോയിന്റുള്ള ബെംഗളുരു മൂന്നാം സ്ഥാനത്താണ്.