കോട്ടയം – ചേർത്തല ഗ്രീൻഫീൽഡ് റോഡ് പദ്ധതി ഉടൻ നടപ്പാക്കണം : കേരളാ കോൺഗ്രസ്സ്

കോട്ടയം: കേരളത്തിലെ മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയും തൊടുപുഴയുടെ വികസന നായകനുമായ പി.ജെ ജോസഫ് എം. എൽ. എ 2000 – ൽ വിഭാവനം ചെയ്യ്ത് അതിര് കല്ലുകൾ ഇട്ട കോട്ടയം (കോടിമത) – ചേർത്തല NH 183 – NH 66 ബന്ധിപ്പിക്കുന്ന 19 കിലോമീറ്റർ റോഡ് പദ്ധതി ഉടൻ നടപ്പാലാക്കണമെന്ന് കേരളാ കോൺഗ്രസ്സ് കോട്ടയം നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
ഈ പദ്ധതി നടപ്പിലാക്കിയാൽ കോട്ടയം പത്തനംതിട്ട ഇടുക്കി ജില്ലകളെ പണിപൂർത്തിയായി കൊണ്ടിരിക്കുന്ന ആറുവരിപ്പാതയായ NH66 – മായി ബന്ധിപ്പിക്കാൻ ആകും അതുവഴി ഈ ജില്ലകൾക്ക് ഒരു വികസന കുതിപ്പ് തന്നെ സൃഷ്ടിക്കുവാനും സാധിക്കും. കോട്ടയം – ചേർത്തല പാത രൂപകൽപ്പന ചെയ്തിരിക്കുന്നത് 100 മീറ്റർ വീതിയിലാണ് നടുവിലൂടെ റോഡ് ആറുവരിപ്പാതയ്ക്ക് ഇരുവശവും കനാൽ ശേഷിക്കുന്ന സ്ഥലത്ത് കോട്ടേജുകൾ ഉൾപ്പെടെ ടൗൺഷിപ്പ് വിനോദസഞ്ചാരത്തിനും ജലഗതാഗതത്തിനും ഉപകരിക്കുന്ന രീതിയിൽ കനാലിനെ പ്രയോജനപ്പെടുത്തുകയും ചെയ്യാം.
ഈ പാത കടന്നുപോകുന്നത് ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ലോകത്തെ തന്നെ ഏറ്റവും ശ്രദ്ധ കേന്ദ്രമായ കുമരകത്ത് കൂടിയാണ് എന്നത് ഏറെ ശ്രദ്ധേയമാണ്.

Advertisements

ഇതുവഴി കുമരകം ടൂറിസ്റ്റ് കേന്ദ്രം ഇന്ന് നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണാനും ലോകത്ത് ഒന്നാം സ്ഥാനത്തേക്ക് കുമരത്തെ ഉയർത്താനും സാധിക്കും. മാത്രമല്ല കോട്ടയത്തെ പടിഞ്ഞാറൻ പ്രദേശങ്ങളെല്ലാം വികസനത്തിന്റെ വലിയ വെളിച്ചം വീശുകയും ചെയ്യും. വീതി കൂട്ടി വികസിപ്പിക്കാനാവാത്ത എം. സി റോഡിന് ഒരു ബദൽ മാർഗം കൂടിയാണ് ഈ പാത വടക്കൻ ജില്ലകളിലേക്ക് സഞ്ചരിക്കുന്ന വാഹനങ്ങൾക്കും ചേർത്തലയിലെത്തി NH 66 – ലൂടെ സഞ്ചരിച്ചാൽ സമയ ലാഭവും സാമ്പത്തിക ലാഭവും ഉണ്ടാവും മാത്രമല്ല വലിയ വാഹനങ്ങൾ ഈ വഴി തിരിച്ചുവിട്ടാൽ എം സി റോഡിലെ തിരക്ക് കുറയുകയും പ്രാദേശിക യാത്രകൾ സുഖമമാവുകയും ചെയ്യും. കോട്ടയം ചേർത്തല ഗ്രീൻഫീൽഡ് റോഡിന്റെ അലൈൻമെന്റ് ആൾ താമസമില്ലാത്ത പാടങ്ങളിലൂടെ ആയതിനാൽ ജന ജീവിതത്തെ ഇത് ബാധിക്കുകയും ഇല്ല B. O. T അടിസ്ഥാനത്തിലുള്ള പദ്ധതിയായതിനാൽ ഇത് സർക്കാരുകൾക്ക് സാമ്പത്തിക ബാധ്യതയും ഉണ്ടാവുകയില്ല. കനാലിൽ നിർമ്മിക്കുന്നത് മൂലം റോഡ് നിർമ്മാണത്തിന് ആവശ്യമായ മണ്ണ് അവിടെ നിന്നു തന്നെ ലഭ്യമാകുന്നതാണ് പദ്ധതി നിർമ്മാണം നിരവധി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനോടൊപ്പം ടൗൺഷിപ്പുകൾ ധാരാളമാളുകൾക്ക് വ്യവസായ മേഖലയിലേക്ക് വാതിലുകൾ തുറന്നുകൊടുക്കുകയും ചെയ്യും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പുതിയതായി കേരളത്തിൽ നിന്നും തിരഞ്ഞെടുത്ത കേന്ദ്ര ടൂറിസം മന്ത്രിയായ സുരേഷ് ഗോപി, കോട്ടയത്ത് നിന്നുള്ള മന്ത്രി ജോർജ് കുര്യനും, കുമരകത്തെ പ്രതിനിധികരിക്കുന്ന മന്ത്രി വി. ൻ വാസവനും പദ്ധതി പൂർത്തീകരിക്കുന്നതിന് മുൻ കൈ എടുക്കണമെന്ന് കോൺഗ്രസ്സ് കോട്ടയം നിയോജക മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.
കേരളാ കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി ജോയി ചെട്ടിശ്ശേരി അദ്ധ്യക്ഷത വഹിച്ച യോഗം കേരളാ കോൺഗ്രസ്സ് കോട്ടയം നിയോജക മണ്ഡലം പ്രസിഡന്റ് എബി എം പൊന്നാട്ട് ഉൽഘാടനം ചെയ്യ്തു യോഗത്തിൽ പാർട്ടി നേതാക്കളായ വിജയപുരം സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കുരിയൻ വർക്കി, കെ ഓ തോമസ്, ബാബു കൂളിയാട്ട്, പി പി മോഹനൻ, പ്രമോദ് കൃഷ്‌ണൻ, മാമച്ചൻ പാറമ്പുഴ, സൗമ്യ ദിൽജിത്ത്, ഉണ്ണി വിജയപുരം എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.